ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് തീർഥാടകർ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി പുഷ്കർ സിങ് ദാമി. കേദാർനാഥിൽ നിന്ന് ഗുപ്തകാശിയിലേക്ക് പോയ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.
കേദാർനാഥിൽ പറന്നുയർന്ന് നിമിഷങ്ങൾക്കകം ഗുരു ഛത്തി മേഖലയിൽ ഹെലികോപ്റ്റർ തകർന്ന് വീഴുകയായിരുന്നു. അപകടകാരണം മോശം കാലാവസ്ഥയാണെന്നാണ് റിപ്പോർട്ടുകൾ.
മരണത്തിൽ അനുശോചനം അറിയിച്ച പുഷ്കർ സിങ് ദാമി പ്രദേശത്ത് എസ്.ഡി.ആർ.എഫിന്‍റേയും ജില്ലാ ഭരണകൂടത്തിന്‍റേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും അറിയിച്ചു. അപകടത്തിൽ പൈലറ്റുമാർ ഉൾപ്പടെ ആറുപേർ മരിച്ചതായി ഉത്തരാഖണ്ഡ് എസ്.ഡി.ആർ.എഫ് കമാൻഡന്റ് മണികാന്ത് മിശ്ര സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.