ശ്രീനഗർ: ജമ്മു-കശ്മീരിൽ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിൽ പാകിസ്താെൻറ ഷെല്ലാക്രമണത്തിന് ഇന്ത്യൻ തിരിച്ചടി. സൈന്യം നടത്തിയ ആക്രമണത്തിൽ മേജർ ഉൾപ്പെടെ ഏഴ് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. നാല് പാക്സൈനികർക്ക് പരിേക്കറ്റു.മെൻന്ദർ സെക്ടറിൽ വെടിനിർത്തൽ കരാർ ലംഘിച്ച് തിങ്കളാഴ്ച പുലർച്ചയാണ് പാകിസ്താൻ ഷെല്ലാക്രമണം നടത്തിയത്. പാക് സൈനികക്യാമ്പിന് നേരെയാണ് വെടിവെപ്പും ഷെല്ലാക്രമണവുംനടത്തിയതെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ അറിയിച്ചു. രജൗറി ജില്ലയിലെ നിയന്ത്രണരേഖയിൽ ശനിയാഴ്ച പാക് വെടിവെപ്പിൽ സൈനികൻ കൊല്ലപ്പെട്ടിരുന്നു. ഇതും ഇന്ത്യൻ ആക്രമണത്തിന് കാരണമാണ്. അതിനിടെ, ഉറിമേഖലയിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറ്റശ്രമം തകർത്ത സൈന്യം അഞ്ചുഭീകരരെ വധിച്ചു.
ഞായറാഴ്ച രാത്രിയാണ് ദുലഞ്ചഗ്രാമത്തിന് സമീപം ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് സൈന്യത്തിെൻറ ശ്രദ്ധയിൽെപട്ടത്. ഇതേത്തുടർന്ന് പുലർച്ച സൈന്യവും പൊലീസും നടത്തിയ സംയുക്തനീക്കത്തിലാണ് ചാവേറുകളായ ഭീകരരെ വധിച്ചത്. തീവ്രവാദസംഘടനയായ ജയ്ശെ മുഹമ്മദുമായി സഹകരിക്കുന്ന ആയുധധാരികളായ ചാവേറുകളെയാണ് കൊലപ്പെടുത്തിയതെന്നും ഇവർ ശക്തമായ ആക്രമണത്തിനാണ് പദ്ധതിയിട്ടതെന്നും വടക്കൻകശ്മീരിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മേഖലയിൽ കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്നും പരിശോധന തുടരുകയാണെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു. ഉറിയിൽ മുമ്പും നുഴഞ്ഞുകയറ്റശ്രമം സൈന്യം തകർത്തിരുന്നു. ജയ്െശ മുഹമ്മദ് ഭീകരർ ലെത്ത്പോറയിലെ സി.ആർ.പി.എഫ് ക്യാമ്പ് ആക്രമിച്ചിരുന്നു.
ജമ്മു-കശ്മീരിൽ ഇന്ത്യവിരുദ്ധനീക്കം അനുവദിക്കില്ലെന്നും പാക് പിന്തുണയോടെ നടത്തുന്ന ഭീകരതക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും കരസേന മേധാവി ജനറൽ ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകി. ജമ്മു-കശ്മീരിലെ അതിർത്തിനിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ഭീകരർക്ക് പാകിസ്താൻസൈന്യം നിരന്തരം സഹായം നൽകുകയാണ്. ഇതിനെ എല്ലാ ശക്തിയും ഉപയോഗിച്ച് നേരിടും. ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലയിൽ നിയമലംഘനമുണ്ടാകുന്നുണ്ടെന്നും ഇത് അവസാനിപ്പിക്കാൻ ശ്രമിച്ചുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ സൈനിക ദിനത്തിൽ സംസാരിക്കുകയായിരുന്നു ബിപിൻ റാവത്ത്. അതേസമയം, അതിർത്തിനിയന്ത്രണരേഖയിൽ ഇന്ത്യൻ വെടിവെപ്പിൽ തങ്ങളുടെ നാലുസൈനികർ കൊല്ലപ്പെട്ടതായും മൂന്ന് ഇന്ത്യൻസൈനികരെ വധിച്ചതായും പാകിസ്താൻ അറിയിച്ചു.ഇൗവർഷം ഇന്ത്യ 70 തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായി പാകിസ്താൻ വിദേശകാര്യമന്ത്രാലയം കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. വെടിവെപ്പിൽ തങ്ങളുടെ നാലു സൈനികരെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണർ ജെ.പി. സിങ്ങിനെ വിദേശകാര്യമന്ത്രാലയത്തിൽ വിളിച്ചുവരുത്തി പാകിസ്താൻ പ്രതിഷേധം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.