റൺവേയിൽ വീണ എഞ്ചിൻ കവറില്ലാതെ അലയൻസ് എയർ വിമാനം പറന്നു

മുംബൈയിൽ നിന്ന് പുറപ്പെട്ട അലയൻസ് എയർ വിമാനം റൺവേയിൽ വീണ എൻജിൻ കവർ ഇല്ലാതെ ഗുജറാത്തിലേക്ക് പറന്നു.

മുംബൈയിൽ നിന്ന് ഭുജിലേക്ക് പുറപ്പെട്ട അലയൻസ് എയർ എ.ടി.ആർ-72 വിമാനത്തിന്‍റെ എൻജിൻ കവർ റൺവേയിലേക്ക് വീണത് സംബന്ധിച്ച് വ്യോമയാന നിരീക്ഷണ വിഭാഗമായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു. അതേസമയം, വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.

വിമാനം പറന്നുയരുന്നതിനിടെ എഞ്ചിൻ കവർ റൺവേയിലേക്ക് പതിച്ചതായി ടേക്ക്‌ഓഫ് നിരീക്ഷിച്ചിരുന്ന എയർ ട്രാഫിക് കൺട്രോളർ മുന്നറിയിപ്പ് നൽകിയിരുന്നു. ശേഷം എഞ്ചിൻ കവറിന്‍റെ ഭാഗം റൺവേയിൽ നിന്ന് കണ്ടെത്തി.

അറ്റകുറ്റപ്പണികളുടെ അപാകതയാണ് സംഭവത്തിന് പിന്നിലെന്ന് അധികൃതർ പറഞ്ഞു. വിമാനം പറക്കുന്നതിന് മുമ്പ് എഞ്ചിൻ കവർ ഉണ്ടായിരുന്നെന്ന് ജീവനക്കാർ ഉറപ്പ് വരുത്തണമായിരുന്നെന്ന് വ്യോമയാന വിദഗ്ധൻ ക്യാപ്റ്റൻ അമിത് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - 70 On Board, Plane Took Off Without A Key Part, It Fell On Runway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.