19 കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ 70കാരനായ സന്യാസി തൂങ്ങിമരിച്ച നിലയിൽ

മുംബൈ: 19കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ​ 70കാരനായ സന്യാസി ആത്മഹത്യ ചെയ്​ത നിലയിൽ. മുംബൈയിലെ ഘട്ട്​കോപറിലെ ജൈന ക്ഷേത്രത്തിലാണ്​ 70കാരനെ ആത്മഹത്യ ചെയ്​ത നിലയിൽ കണ്ടെത്തിയത്​.

മൻഹർ മുനി ദേശായിയാണ്​ ആത്മഹത്യ ചെയ്​തത്​. മൃതദേഹത്തിന്​ സമീപത്തുനിന്ന്​ ആത്മഹത്യ കുറിപ്പും കണ്ടെടുത്തു. ത​െൻറ ഭൂമിയിലെ ജോലി അവസാനിച്ചു, വലിയ കാര്യങ്ങൾക്കായി മടങ്ങിവരാൻ ഗുരു തന്നോട്​ ആവശ്യപ്പെട്ടുവെന്നും​ ആത്മഹത്യക്കുറിപ്പിൽ പറയുന്നു.

ക്ഷേത്രജീവനക്കാരിൽ ഒരാളുടെ സീലിങ്​ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഘട്ട്​കോപറിലെ രാജവാഡി ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്ന്​ പാന്ത്​ നഗർ പൊലീസ്​ പറഞ്ഞു.

പീഡന കേസിൽ പ്രതിയായ സന്യാസിക്ക്​ കോടതി ഇൗ മാസം ആദ്യംമജിസ്​ട്രേറ്റ്​ കോടതി രണ്ടുവർഷം തടവ്​ ശിക്ഷ വിധിച്ചിരുന്നു. 2012​ലെ കേസിലാണ്​ സന്യാസിക്ക്​ ശിക്ഷ വിധിച്ചത്​. 19കാരിയെ ഉപദ്രവിച്ചുവെന്നാണ്​ കേസ്​. കോവിഡ്​ പശ്ചാത്തലത്തിൽ ഉത്തരവ്​ ലഭിക്കാൻ വൈകിയതിനാൽ സന്യാസിയുടെ അറസ്​റ്റും വൈകിയിരുന്നു.

Tags:    
News Summary - 70-year-old monk convicted of molesting teen dies by suicide in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.