കൊൽക്കത്ത: അംപൻ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ മരിച്ചവരുടെ എണ്ണം 72 ആയതായി മുഖ്യമന്ത്രി മമത ബാനർജി. ഇതിൽ 15 മരണവും കൊൽക്കത്തയിലാണ് റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്തുടനീളം വൻ നാശനഷ്ടം നേരിട്ടിട്ടുണ്ട്. വിമാനത്താവളം ഉൾപ്പെടെ തകർന്നു. പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. നോർത്ത്, സൗത്ത് പർഗാന ജില്ലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഈ ജില്ലകളിൽ ജലവിതരണം ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തെൻറ ജീവിതത്തിൽ ഇതുവരെ ഇത്തരം ഒരു ദുരന്തം കണ്ടിട്ടില്ലെന്നും മമത ബാനർജി പറഞ്ഞു. കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയോട് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ആവശ്യപ്പെടും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ വിളിച്ചതായും ദുരന്തത്തിെൻറ വ്യാപ്തിയെക്കുറിച്ച് പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
ചുഴലിക്കാറ്റ് കനത്ത ആഘാതമാണ് സൃഷിടിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് മന്ദിരം ഉൾപ്പെടെ കുലുങ്ങി. ഗതാഗതം പുനസ്ഥാപിച്ചാൽ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്നും മമത പറഞ്ഞു.
#Kolkata Airport flooded, structures damaged in the aftermath of #CycloneAmphan pic.twitter.com/UVN3sOx2Hd
— NDTV (@ndtv) May 21, 2020
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.