honey trap 897765

കോളജ് വിദ്യാർഥിനിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റിൽ; 72കാരൻ ആത്മഹത്യ ചെയ്തു

ഗുവാഹതി: കോളജ് വിദ്യാർഥിനിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും അശ്ലീല സൈറ്റുകളിലും പ്രചരിച്ചതോടെ 72കാരൻ ആത്മഹത്യ ചെയ്തു. അസമിലെ ജോർഹട്ടിലാണ് സംഭവം. കുടുംബത്തിന്‍റെ പരാതിയെ തുടർന്ന് 22കാരിയെയും രണ്ട് സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റു ചെയ്തു.

പെൺകുട്ടിയും 72കാരനും ഒരേ ഗ്രാമത്തിലുള്ളവരാണ്. ഇ‍യാളുമായി അടുപ്പം സ്ഥാപിച്ച പെൺകുട്ടി രക്ഷിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് ഇയാളെ ക്ഷണിക്കുകയും വീട്ടിൽ വെച്ച് അടുത്തിടപഴകുന്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ അശ്ലീല സൈറ്റിൽ അപ്ലോഡ് ചെയ്തു. തുടർന്ന് സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ ലാപ്ടോപ്പിൽ നിന്ന് മറ്റ് ഏതാനും പുരുഷന്മാരുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങളും കണ്ടെടുത്തു. രഹസ്യമായി ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകളിൽ അപ്ലോഡ് ചെയ്ത് പണം സമ്പാദിക്കുകയായിരുന്നു പെൺകുട്ടിയെന്ന് പൊലീസ് പറയുന്നു.

ഈ പെൺകുട്ടിയും കോളജ് വിദ്യാർഥിയായ ആൺകുട്ടിയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ നേരത്തെ ഇന്‍റർനെറ്റിൽ പ്രചരിച്ചിരുന്നു. ആൺകുട്ടി രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ച് പെൺകുട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, താനല്ല ദൃശ്യങ്ങൾ പകർത്തിയതെന്നും പെൺകുട്ടി തന്നെ കുടുക്കുകയായിരുന്നെന്നും ആൺകുട്ടി മൊഴി നൽകിയിരുന്നു.

വയോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പെൺകുട്ടിയുൾപ്പെടെ അറസ്റ്റിലായ മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു. 

Tags:    
News Summary - 72-year-old man dies by suicide after intimate video with college girl surfaced online

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.