ചെന്നൈ: ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ. തമിഴ്നാട്ടിൽ നിന്നുള്ള സുപ്രീം കോടതി മുൻ ജഡ്ജിയാണ് രാമസുബ്രഹ്മണ്യൻ. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് രാമസുബ്രഹ്‌മണ്യനെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷനായി നിയമിച്ചത്.
സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് അരുൺ മിശ്ര ജൂൺ ഒന്നിന് സ്ഥാനമൊഴിഞ്ഞ ശേഷം അധ്യക്ഷ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.
നേരത്തെ ഹിമാചൽ പ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്നു വി രാമസുബ്രഹ്മണ്യൻ. മദ്രാസ് ഹൈകോടതി, തെലങ്കാന ഹൈകോടതി എന്നിവിടങ്ങളിലും ജഡ്ജിയായിരുന്നു. 2023 ജൂൺ 29നാണ് സുപ്രീം കോടതിയിൽ നിന്നു വിരമിച്ചത്. 2016ൽ നോട്ട് അസാധുവാക്കൽ നയവുമായി ബന്ധപ്പെട്ട് വാദം കേട്ട ബഞ്ചിൽ അംഗമായിരുന്നു രാമസുബ്രഹ്മണ്യൻ.
1958 ജൂൺ 30ന് മന്നാർഗുഡിയിൽ ജനിച്ച വി രാമസുബ്രഹ്മണ്യൻ ചെന്നൈ വിവേകാനന്ദ കോളജിൽ നിന്നു സയൻസിൽ ബിരുദം നേടി. തുടർന്ന് അദ്ദേഹം മദ്രാസ് ലോ കോളജിൽ നിന്ന് നിയമ പഠനം പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.