75 ആം ആദ്മി ക്ലിനിക്കുകൾ സമർപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മൻ

ചത്തീസ്ഗഡ്: സ്വാതന്ത്ര്യദിനത്തിൽ 75 ആം ആദ്മി ക്ലിനിക്കുകൾ സംസ്ഥാനത്തിന് സമർപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മൻ. സ്വാതന്ത്രലബ്ധിയുടെ 75ാം വാർഷികത്തിൽ ലുധിയാനയിൽ ഗുരു നാനാക് സ്റ്റേഡിയത്തിൽ ജനങ്ങളെ അഭിസംബോധന ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ പാദത്തിൽ 75 ക്ലിനിക്കുകൾ തുടങ്ങാനാണ് പദ്ധതിയെന്ന് പഞ്ചാബ് ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നതാണ്.

രാജ്യത്തിനായി പ്രയത്നിക്കുന്ന ഇന്ത്യൻ സൈനികരെ പ്രശംസിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. "പഞ്ചാബിലെ ഓരോ ഗ്രാമത്തിലും സ്വാതന്ത്ര്യ സമരത്തിൽ രക്തസാക്ഷികളായവരുടെ സ്മാരകമുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യൻ സൈന്യത്തിലുള്ള പഞ്ചാബി യുവാക്കളാണ് അതിർത്തി കാക്കുന്നത്"- മൻ പറഞ്ഞു.

Tags:    
News Summary - 75 Aam Aadmi clinics to be set up in Punjab, announces CM Bhagwant Mann

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.