ന്യൂഡൽഹി: മുതിർന്ന നേതാവ് എൽ.കെ അദ്വാനി രാഷ്ട്രപതിയായി വരണമെന്നാണ് 80 ശതമാനം ബി.ജെ.പിക്കാർക്കും ആഗ്രഹമെന്ന് മുതിർന്ന നേതാവും നടനുമായ ശത്രുഘ്നൻ സിൻഹ. ദേശീയ മാധ്യമമായ എൻ.ഡി.വിക്ക് നൽകിയ അഭിമുഖത്തിലാണ് ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയ പ്രസ്താവനയുമായി സിൻഹ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
തെൻറ പാർട്ടിയിലെ 80 ശതമാനം പ്രവർത്തകർക്കും അദ്വാനി രാഷ്ട്രപതിയായി വരണമെന്നായിരുന്നു ആഗ്രഹം. മുൻ ഉപപ്രധാനമന്ത്രിയായ അദ്വാനിയെ പാർട്ടിയിൽ ഒതുക്കുകയായിരുന്നുവെന്നും സിൻഹ ആരോപിച്ചു.
ബി.ജെ.പിയാണ് എെൻറ അവസാനത്തെയും ആദ്യത്തെയും ആശ്രയം. ബി.ജെ.പിക്ക് രണ്ട് എം.പിമാരുള്ളപ്പോൾ താൻ പാർട്ടിയിലെത്തിയതാണ്. താൻ എന്തിന് പാർട്ടി വിടണമെന്നും സിൻഹ ചോദിച്ചു. പാർട്ടിയെ നിലവിൽ നയിക്കുന്നത് രണ്ട് പേരുടെ സൈന്യമാണെന്ന് മോദിയെയും അമിത് ഷായെും ഉദ്ദേശിച്ച് സിൻഹ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.