ഗ്രാമോത്സവത്തിനിടെ ഛാട്ട് മസാല കഴിച്ച 80പേർക്ക് ഭക്ഷ്യവിഷബാധ

ധൻബാദ്: ഝാർഖണ്ഡിലെ ധൻബാദിൽ ഗ്രാമോത്സവത്തിനിടെ ഛാട്ട് മസാല കഴിച്ച 80 പേർക്ക് ഭക്ഷ്യവിഷബാധ. കൂടുതലും കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. മാറ്റം വരുത്തിയ ഛാട്ട് മസാലയാണ് ഇവർ കഴിച്ചതെന്നാണ് റിപ്പോർട്ട്.

കർമാതന്ത് ഗ്രാമത്തിൽ ബുധനാഴ്ച വൈകീട്ടോടെയാണ് സംഭവം. ഗ്രാമോത്സവം കഴിഞ്ഞ് തിരിച്ച് പോകുമ്പോൾ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നുവെന്ന് അസുഖബാധിതർ പറയുന്നു.

80 പേരെ രാത്രി 10.30 ഓടെ ഷാഹിദ് നിർമൽ മഹ്തോ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിൽ ഭൂരിഭാഗവും കുട്ടികളാണ്. ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഒമ്പതു വയസുമുതൽ 44 വയസുവരെയുള്ളവാണ് ഭക്ഷ്യവിഷബാധക്കിരയായത്. 

Tags:    
News Summary - 80 People In Hospital After Food Poisoning At Jharkhand Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.