മധ്യപ്രദേശ്​ എം.എൽ.എമാരിൽ 81% കോടിപതികൾ; 41% ക്രിമിനലുകൾ

ന്യൂഡൽഹി: മധ്യപ്രദേശിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാ സാമാജികരിൽ ഭൂരിഭാഗവും കോടിപതികൾ. 230 അംഗ നിയമസഭ യിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടവരിൽ 187 പേരും (81 ശതമാനത്തിലേറെ) കോടിപതികളാണ്​. സാമാജികരിൽ 41 ശതമാനം പേരും (94 പേർ) ക്ര ിമിനൽ കേസുകളിൽ പ്രതികളുമാണ്​.

പാർട്ടി തലത്തിൽ നിരീക്ഷിച്ചാൽ ബി.​ജെ.പിയുടെ 109 എം.എൽ.എമാരിൽ 84 ശതമാനം (91 പേർ), കോൺഗ്രസി​​​​​െൻറ 114 എം.എൽ.എമാരിൽ 90 പേർ (79 ശതമാനം), ബി.എസ്​.പിയുടെ രണ്ട്​ എം.എൽ.എമാരിൽ ഒരാൾ, എസ്​.പിയുടെ ഒരു എം.എൽ.എ, നാല്​ സ്വതന്ത്ര എം.എൽ.എമാർ എന്നിവർക്ക്​ ഒരു കോടിയിലേറെ മൂല്യമുള്ള സ്വത്തുക്കളുണ്ടെന്നാണ്​ തെരഞ്ഞെടുപ്പ്​ കമീഷന് സമർപ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്​മൂലത്തിലൂടെ വ്യക്തമാകുന്നത്​.

പ്രഖ്യാപിത സ്വത്തുക്കളിൽ ഏറ്റവും കൂടുതൽ വിജയരാഘവ്​ഗഡിലെ ബി.ജെ.പി എം.എൽ.എ സഞ്​ജയ്​ സത്യേന്ദ്ര പ്രതകിനാണ്​. 226 കോടിയിലേറെ സ്വത്തുണ്ടെന്നാണ്​ കണക്കുകൾ പറയുന്നത്​​.

കോൺഗ്രസിലെ 56 എം.എൽ.എമാർ, ബി.ജെ.പിയുടെ 34 പേർ, ബി.​എസ്​.പിയുടെ രണ്ട്​ പേർ, എസ്​.പിയു​ടെ ഒരു എം.എൽ.എ, ഒരു സ്വതന്ത്ര എം.എൽ.എ എന്നിവർ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും തെരഞ്ഞെടുപ്പ്​ കമീഷൻ പുറത്തുവിട്ട വിവരങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - 81% of MP MLAs Are Crorepati and 41% are Criminals - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.