മസൂറി സിവിൽ സർവീസ് അക്കാദമി കോവിഡ് ഹോട്ട്സ്പോട്ട്; 84 പേർക്ക് രോഗബാധ

മസൂറി (ഉത്തരാഖണ്ഡ്): ഐ.എ.എസ് ട്രെയിനിങ് ഉദ്യോഗസ്ഥരും ഫാക്കൽറ്റി അംഗങ്ങളും അടക്കം മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഒാഫ് അഡ്മിനിസ്ട്രേഷനിലെ (എൽ.ബി.എസ്​.എൻ.എ.എ) 84 പേർക്ക് കോവിഡ്. കോവിഡ് വ്യാപനം സ്ഥിരീകരിച്ച സാഹചര്യത്തിൽ അക്കാദമിക്കുള്ളിൽ കണ്ടെയ്ൻമെന്‍റ് സോണുകൾ ആയി പ്രഖ്യാപിച്ചു. രോഗം സ്ഥിരീകരിച്ചവർ ക്വാറന്‍റീനിലും ബാക്കിയുള്ളവർ നിരീക്ഷണത്തിലുമാണ്.

എല്ലാവരെയും വൈദ്യപരിശോധനക്ക് വിധേയമാക്കുന്നുണ്ട്. രോഗ വ്യാപനത്തിന്‍റെ കാരണം കണ്ടെത്താനായി അന്വേഷണത്തിന് അക്കാദമി അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.

ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, ഐ.ആര്‍.എസ് തസ്തികയില്‍ ഫൗണ്ടേഷന്‍ കോഴ്‌സിന് ചേര്‍ന്ന ട്രെയിനിങ് ഓഫിസര്‍മാരാണ് അക്കാദമിയിലുള്ളത്.

2020 നവംബറിൽ 57 െട്രയിനി ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അക്കാദമി താല്‍കാലികമായി അടച്ചിരുന്നു.

ഉത്തരാഖണ്ഡിൽ 4482 പേർക്കാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറു പേർ മരിക്കുകയും 1865 പേർ സുഖം പ്രാപിക്കുകയും ചെയ്തു. 20,620 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    
News Summary - 84 IAS trainees, faculty members test positive for COVID-19 at Mussoorie institute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.