ബിഹാർ ജയിലിൽ 86 തടവുകാർക്ക്​ കോവിഡ്​

പട്​ന: ബിഹാറിലെ ചനവെ ജയിലിൽ 86 തടവുകാർക്ക്​ കോവിഡ്​. രോഗം സ്​ഥിരീകരിച്ചവരെ ജയിലിലെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക്​ മാറ്റിയതായി ജയിൽ അധികൃതർ അറിയിച്ചു.

2000 തടവുകാരിൽ150 പേരെയാണ്​ പരിശോധനക്ക്​ വിധേയമാക്കിയത്​. രോഗം സ്​ഥിരീകരിച്ചവരെ ദൈനംദിന പരിശോധനക്ക്​ വിധേയമാക്കാൻ ഡോക്​ടർമാരുടെ ​പ്രത്യേക സംഘത്തെ നിയോഗിച്ചതായും അധികൃതർ അറിയിച്ചു.

അടുത്ത രണ്ടുദിവസത്തിനകം മറ്റു തടവുകാരെയും പരിശോധനക്ക്​ വിധേയമാക്കും. രോഗലക്ഷണമുള്ളവരെ പ്ര​േത്യക നിരീക്ഷണത്തിലാക്കുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - 86 inmates found Covid-19 positive at Bihar jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.