ഡൽഹി സർക്കാറിലെ ഒമ്പത് ഉപദേശകരെ കേന്ദ്രം പുറത്താക്കി

ന്യൂഡൽഹി: ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാരിന്റെ ഒമ്പത് ഉപദേശകരുടെ നിയമനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി.  ധനകാര്യ മന്ത്രാലയം ഈ തസ്തികകൾ അനുവദിച്ചിരുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി. 

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേഷ്ടാവ് അതിഷി മാർലേനയടക്കമുള്ളവരുടെ നിയമനമാണ് തടഞ്ഞത്. സ്കൂളുകളിൽ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് വെറും ഒരു രൂപ ശമ്പളത്തിൽ നിയമിക്കപ്പെട്ടെന്നാണ് ആം ആദ്മിയുടെ വിശദീകരണം. 

Tags:    
News Summary - 9 Advisers To Delhi Government Sacked By Union Home Ministry -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.