അമരാവതി: ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിൽ സാനിറ്റൈസർ കുടിച്ച് ഒമ്പത് പേർ മരിച്ചു. ദിവസങ്ങളായി വെള്ളത്തിനും സോഫ്റ്റ് ഡ്രിങ്ക്സിനുമൊപ്പം ചേർത്ത് സാനിറ്റൈസർ കുടിച്ച ഒമ്പത് പേരാണ് മരിച്ചെതന്ന് ജില്ലാ പൊലീസ് സുപ്രണ്ട് സിദ്ധാർഥ് കൗശൽ പറഞ്ഞു. സാനിറ്റൈസറിനൊപ്പം മറ്റ് വല്ല പദാർഥങ്ങളും കലർത്തിയിട്ടുണ്ടോയെന്നതും പരിശോധിച്ച് വരികയാണെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ 10 ദിവസമായി ഇവർ സാനിറ്റൈസർ ഉപയോഗിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് സാനിറ്റൈസർ വലിയ രീതിയിൽ വിറ്റുപോയിട്ടുണ്ട്. ലോക്ഡൗണിനെ തുടർന്ന് മദ്യഷോപ്പുകൾ അടച്ചതോടെയാണ് പകരം സാനിറ്റൈസർ ജനങ്ങൾ ഉപയോഗിച്ച് തുടങ്ങിയതെന്ന് പൊലീസ് അറിയിച്ചു.
ഗ്രാമത്തിലെ ക്ഷേത്രത്തിനടുത്തുണ്ടായിരുന്ന രണ്ട് ഭിക്ഷാടകർ വ്യാഴാഴ്ച കുഴഞ്ഞു വീണതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമാനലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഏഴ് പേർ കൂടി വെള്ളിയാഴ്ച രാവിലെ മരിക്കുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.