വിവാഹത്തർക്കം: ഒരു കുടുംബത്തിലെ ഒമ്പതുപേരെ ബന്ധുക്കൾ വെടിവെച്ചുകൊന്നു

പെഷവാർ: വിവാഹം സംബന്ധിച്ച തർക്കത്തെ തുടർന്ന് കുടുംബത്തിലെ ഒമ്പതുപേരെ ബന്ധുക്കൾ വെടിവെച്ചുകൊന്നു. പാകിസ്താനിലെ പെഷവാറിൽ ഖൈബർ പാക്തുൻക്വ പ്രവിശ്യയിലാണ് സംഭവം.

ഒരേ കുടുംബത്തിലെ മൂന്ന് സ്ത്രീകളും ആറ് പുരുഷൻമാരുമാണ് കൊല്ലപ്പെട്ടത്. ഇവർ കിടന്നുറങ്ങുന്നതിനിടെ ബന്ധുക്കൾ വെടിവെക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.

ബന്ധുക്കൾ വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് ഉറങ്ങിക്കിടക്കുന്നവരെ വെടിവെച്ച് കൊന്നത്. അക്രമം സംബന്ധിച്ച വിവരം ലഭിച്ചയുടൻ പ്രവിശ്യയിലെ പാരാമിലിറ്ററി സേന സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

ജില്ലയിലേക്കുള്ള പ്രവേശനവും പുറത്തേക്കുള്ള വഴികളും പൊലീസ് സീൽ ചെയ്തു. സംഭവത്തിൽ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി മുഹമ്മദ് അസം ഖാൻ പറഞ്ഞു.

Tags:    
News Summary - 9 Family Members Shot Dead In Sleep Over Marriage Dispute In Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.