ബംഗാളിലെ പടക്ക നിർമാണശാലയിലെ സ്ഫോടനം: മരണം ഒമ്പതായി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ അനധികൃത പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പടക്ക നിർമാണ ശാലയിലെ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം.

സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായും നശിച്ചു. അനധികൃത പടക്കനിര്‍മാണശാലയിൽ നേരത്തെ പൊലീസ് പരിശോധന നടത്തുകയും ഉടമയെ മുന്‍പ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇയാൾ ജാമ്യത്തിലിറങ്ങി വീണ്ടും പടക്ക നിർമാണം പുനരാരംഭിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടരലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു.

പടക്ക നിർമാണ ശാലയുടെ ഉടമ ഒഡിഷയിലേക്ക് രക്ഷപ്പെട്ടതായാണ് വിവരം. പശ്ചിമ ബംഗാൾ സി.ഐ.ഡി കേസ് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു. 

Tags:    
News Summary - 9 killed in cracker factory explosion in Bengal's East Midnapore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.