ന്യൂദൽഹി: കോവിഡിനെ തുടർന്ന് നടപ്പാക്കിയ ലോക്ഡൗൺ കാലയളവിൽ പൊലീസ് വാനിൽ പ്രസവിച്ച ഒമ്പത് പേർക്ക് ഡൽഹി പൊലീസിന്‍റെ ആദരം. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ഡൽഹി പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് ഇവരെ ആദരിക്കുക.
ലോക്ഡൗൺ കാലത്ത് ഗതാഗതം നിരോധിച്ചതിനാൽ പ്രതിസന്ധി നേരിട്ട 997 ഗർഭിണികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റാൻ തങ്ങൾ സഹായിച്ചതായി പൊലീസ് അധികൃതർ പറഞ്ഞു. ഇതിൽ ഒമ്പത് പേരാണ് യാത്രാമധ്യേ വാനുകളിൽ പ്രസവിച്ചത്.
കോവിഡ് കാലയളവിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച 21 വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും പൊലീസിനെ സഹായിച്ച 15 സ്ത്രീകളെയും വനിതവദിന ചടങ്ങിൽ ചടങ്ങിൽ അനുമോദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.