ന്യൂഡൽഹി: ഇടത് തീവ്രവാദം രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ 90 ജില്ലകളെ ബാധിച്ചതായി കേന്ദ്ര സർക്കാർ. ഇടതു തീവ്രവാദവുമായി ബന്ധപ്പെട്ട അക്രമങ്ങൾ 2019ൽ 61 ജില്ലകളിൽ റിപ്പോർട്ട് ചെയ്തു. 2020ൽ ഇതുവരെ 46 ജില്ലകളിലും അക്രമം റിപ്പോർട്ട് ചെയ്തതായി ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു.
34 സുരക്ഷാ ഉദ്യോഗസ്ഥർ, 68 സാധാരണക്കാർ, 54 ഇടത് തീവ്രവാദികൾ എന്നിവർ ഈ വർഷം കൊല്ലപ്പെട്ടിട്ടുണ്ട്. 241 പേർ കീഴടങ്ങി. രാകേഷ് സിൻഹ എം.പിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ.
തീവ്രവാദത്തിനെതിരെ പോരാടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ പിന്തുണയുണ്ട്. കേന്ദ്ര സായുധ പൊലീസിനെയും ഹെലികോപ്ടറുകളെയും ലഭ്യമാക്കുന്നുണ്ട്. വിവിധ പദ്ധതികളിലായി മതിയായ സാമ്പത്തിക സഹായവും സംസ്ഥാനങ്ങൾക്ക് ഇടത് തീവ്രവാദത്തെ നേരിടുന്നതിനായി നൽകുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.