11 സംസ്ഥാനങ്ങളിലെ 90 ജില്ലകളെ ഇടത് തീവ്രവാദം ബാധിച്ചുവെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: ഇടത് തീവ്രവാദം രാജ്യത്തെ 11 സംസ്ഥാനങ്ങളിലെ 90 ജില്ലകളെ ബാധിച്ചതായി കേന്ദ്ര സർക്കാർ. ഇടതു തീവ്രവാദവുമായി ബന്ധപ്പെട്ട അക്രമങ്ങൾ 2019ൽ 61 ജില്ലകളിൽ റിപ്പോർട്ട് ചെയ്തു. 2020ൽ ഇതുവരെ 46 ജില്ലകളിലും അക്രമം റിപ്പോർട്ട് ചെയ്തതായി ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു.
34 സുരക്ഷാ ഉദ്യോഗസ്ഥർ, 68 സാധാരണക്കാർ, 54 ഇടത് തീവ്രവാദികൾ എന്നിവർ ഈ വർഷം കൊല്ലപ്പെട്ടിട്ടുണ്ട്. 241 പേർ കീഴടങ്ങി. രാകേഷ് സിൻഹ എം.പിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇതുസംബന്ധിച്ച വിവരങ്ങൾ.
തീവ്രവാദത്തിനെതിരെ പോരാടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ പിന്തുണയുണ്ട്. കേന്ദ്ര സായുധ പൊലീസിനെയും ഹെലികോപ്ടറുകളെയും ലഭ്യമാക്കുന്നുണ്ട്. വിവിധ പദ്ധതികളിലായി മതിയായ സാമ്പത്തിക സഹായവും സംസ്ഥാനങ്ങൾക്ക് ഇടത് തീവ്രവാദത്തെ നേരിടുന്നതിനായി നൽകുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.