വിദ്യാർഥികൾക്കും ആക്​ടിവിസ്​റ്റുകൾക്കുമെതിരായ ഭരണകൂടവേട്ട; പ്രതിഷേധവുമായി ബ്രിട്ടീഷ്​ ബുദ്ധിജീവികൾ

ലണ്ടൻ: കോവിഡ്​ കാലത്ത്​ പോലും ഇന്ത്യയിൽ ആക്​ടിവിസ്​റ്റുകൾക്കും വിദ്യാർഥികൾക്കും നേരെ നടക്കുന്ന ഭരണകൂടവേട്ടയെ അപലപിച്ച്​ ബ്രിട്ടീഷ്​ ബുദ്ധിജീവികൾ. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായിരുന്ന ജെ.എൻ.യു വിദ്യാർഥി നേതാവ്​ ഉമർ ഖാലിദ്​, മീരാൻ ഹൈദർ, ജാമിഅ മില്ലിയ യൂനിവേഴ്​സിറ്റിയിലെ സഫൂറ സർഗാർ എന്നിവരെ യു.എ.പി.എ ചുമത്തി ജയിലിലടച്ചതിനെയും ബ്രിട്ടനിലെ 90 ചിന്തകൻമാരടങ്ങുന്ന സംഘം അപലപിച്ചു. ലണ്ടൻ സ്​കൂൾ ഓഫ്​ ഇക്കണോമിക്​സ്​, ഒാക്​സ്​ഫഡ്​, കാംബ്രിജ്​ പോലുള്ള വിഖ്യാത യൂനിവേഴ്​സിറ്റികളിലെ പ്രഫസർമാരാണ്​​ നിവേദനത്തിൽ ഒപ്പുവെച്ചത്​. 

ലോക്​ഡൗണിനു മുമ്പു ഇന്ത്യയിൽ നടന്ന ജനകീയ പ്ര​േക്ഷാഭ റാലികളിൽ പ​ങ്കെടുത്തു കൊണ്ട്​ ഇന്ത്യയുടെ മതേതര ഭരണഘടനയെ തന്നെ ലംഘിക്കുന്ന, മുസ്​ലിംകളെ രാജ്യത്ത്​ നിന്ന്​ പുറത്താക്കാൻ കാരണമാകുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതാണ്​ ഇവർ ചെയ്​ത ‘ഗുരുതരമായ കുറ്റം’. മതപരമായ, പ്രാദേശികമായ ഭിന്നിപ്പിലൂടെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാനുള്ള ആദ്യചുവടു​െവപ്പാണിതെന്നും അവർ നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു​. 

അതേസമയം, മുസ്​ലിംകൾക്കെതിരെ ഭരണകൂടത്തി​​െൻറ ഒത്താശയോടെ ​വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിന്​ വഴിമരുന്നിട്ടവർക്കെതിരെ ആരും നടപടിയെടുത്തില്ല എന്നത്​ എന്തൊരു അസംബന്ധമാണ്​. ലോക്​ഡൗണിനിടെ ഭക്ഷണവും പണവും ഇല്ലാതെ കുടുങ്ങിപ്പോയ നിരവധി നിത്യവേതന തൊഴിലാളികൾക്ക്​ അതെല്ലാം എത്തിച്ച്​ നൽകുന്ന സന്നദ്ധ പ്രവർത്തനങ്ങൾക്ക്​ ജാമിഅ കോർഡിനേഷൻ കമ്മിറ്റി മുന്നിലുണ്ടായിരുന്നു. പൊലീസി​​െൻറ ഭാഗത്തു നിന്നു അതിക്രമം പോലും നേരിടേണ്ടി വന്നു അവർക്ക്​. 

കോവിഡ്​ ഭീതി വിതക്കുന്ന സാഹചര്യത്തിലാണ്​ വിദ്യാർഥി നേതാവും ഗർഭിണിയുമായ സഫൂർ സർഗാറിനെ തടവുകാരാൽ തിങ്ങിനിറഞ്ഞ തിഹാർ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്​. വ്യാജകുറ്റങ്ങൾ ചുമത്തി ഉമർ ഖാലിദിനെയും സഫൂറയെയും ശിഫ ഉർ റഹ്​മാനെയും ഹൈദറിനെയും  ജയിലിലടച്ച നടപടിയിൽ സർക്കാറിനെതിരെ ഇന്ത്യയിലുടനീളം നടക്കുന്ന ഇൻറർനെറ്റ്​ ക്യാംപയിനെ പൂർണമായി  പിന്തുണക്കുവെന്നും വിദ്യാർഥികളെ ഉടൻ മോചിപ്പിക്കണമെന്നും​ ആവശ്യപ്പെട്ടാണ്​​ ഇവർ നിവേദനം അവസാനിപ്പിക്കുന്നത്.​

Tags:    
News Summary - 90 UK Scholars Condemn Crackdown on Dissent in India -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.