ന്യൂഡൽഹി: കോവിഡ് വ്യാപനം സംശയിക്കുന്ന ഡൽഹി നിസാമുദ്ദീനിലെ മതചടങ്ങിൽ പെങ്കടുത്ത 7,688 ഇന്ത്യാക്കാരെയും 1, 306 വിദേശികളെയും തിരിച്ചറിഞ്ഞതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. നിസാമുദ്ദീനിലെ തബ്ലിഗ് ജമാഅത്ത് ആസ്ഥാനമായ മർകസിൽ മാർച്ച് മാസം നടന്ന പരിപാടികളിൽ പെങ്കടുത്ത നിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ ് മുഴുവൻ പേരെയും തിരിച്ചറിയാനുള്ള നീക്കം ശക്തിപ്പെടുത്തിയത്.
23 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണപ ്രദേശങ്ങളിലും നടത്തിയ അന്വേഷണങ്ങളിലൂടെയാണ് ഇത്രയും പേരെ തിരിച്ചറിയാനായത്. ബുധനാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച വിവരം അനുസരിച്ച് 1,051 ആളുകൾ സമൂഹ സമ്പർക്കം ഒഴിവാക്കി നിരീക്ഷണത്തിലാണ്. പരിപാടികളിൽ പെങ്കടുത്ത മുഴുവൻ ആളുകളെയും അവരുമായി ബന്ധപ്പെട്ടവരെയും കണ്ടെത്താനുള്ള ദൗത്യം തുടരുകയാണെന്നാണ് ആഭ്യന്തര മന്ത്രാലയം നൽകുന്ന സൂചന.
മർകസിലെ പരിപാടികളുമായി ബന്ധപ്പെട്ട 400ഒാളം ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ഇതുവരെയുള്ള കണക്ക്. മർകസിലെ പരിപാടികളിൽ പെങ്കടുത്ത തമിഴ്നാട്ടിൽ നിന്നുള്ള 190 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആന്ധ്രയിൽ നിന്ന് 71, ഡൽഹിയിൽ നിന്ന് 53, തെലുങ്കാനയിൽ നിന്ന് 28, അസമിൽ നിന്ന് 13, മഹാരാഷ്ട്രയിൽ നിന്ന് 12, അന്തമാനിൽ നിന്ന് 10, ജമ്മു കാശ്മീരിൽ നിന്ന് 6, ഗുജറാത്തിൽ നിന്നും പുതുച്ചേരിയിൽ നിന്നും രണ്ട് പേർക്ക് വീതവും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വിദേശങ്ങളിൽ നിന്നടക്കം ആയിരക്കണക്കിന് ആളുകൾ കഴിഞ്ഞ മാസം നിസാമുദ്ദീനിലെ മർകസ് സന്ദർശിക്കുകയും അവിടെ പരിപാടികൾക്കായി ദിവസങ്ങളോളം താമസിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ആഭ്യന്തരമന്ത്രാലയം കരുതുന്നത്.
മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം മർകസിൽ പരിപാടികൾ നടക്കാറുണ്ടെന്നും പെെട്ടന്നുണ്ടായ ലോക്ഡൗണിൽ തിരിച്ച് പോകാൻ വാഹനം ലഭിക്കാതെ കുറച്ചാളുകൾ കുടുങ്ങി പോകുകയും ആയിരുന്നെന്നാണ് മർകസ് അധികൃതർ പറയുന്നത്. സാഹചര്യം യഥാസമയം അധികൃതരെ ബോധ്യപ്പെടുത്തിയിരുന്നെന്നും മർകസ് അധികൃതർ പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.