ന്യൂഡൽഹി: േലാക്സഭയിലെ 65 എം.പിമാരും രാജ്യസഭയിലെ 29 എം.പിമാരും സ്വത്തുവിവരം വെളിപ്പെടുത്തിയില്ലെന്ന് റിപ്പോർട്ട്. സത്യപ്രതിജ്ഞ െചല്ലി 90 ദിവസത്തിനകം സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തണമെന്ന ചട്ടം ഉണ്ടായിരിക്കെയാണ് കാലാവധി അവസാനിക്കാറായിട്ടും ഇത്രയും എം.പിമാർ റിപ്പോർട്ട് സമർപ്പിക്കാത്തത്.
സാമൂഹിക പ്രവർത്തക രചന കൽറ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് സ്വത്തുവിവരം വെളിപ്പെടുത്താത്ത എം.പിമാരുടെ എണ്ണം പുറത്തുവന്നത്. ലോക്സഭ എം.പിമാരിൽ 61 പേർ 2014 തെരെഞ്ഞടുപ്പിലും നാലു പേർ ഉപതെരഞ്ഞെടുപ്പിലും വിജയിച്ചവരാണ്.
ബി.ജെ.പി, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ആർ.ജെ.ഡി, ബി.ജെ.ഡി, എസ്.പി, ടി.ആർ.എസ്, എ.െഎ.എ.ഡി.എം.കെ, എ.എ.പി, ശിവസേന, വൈ.എസ്.ആർ കോൺഗ്രസ്, ജെ.ഡി.യു തുടങ്ങി പാർട്ടികളിലുള്ളവരാണ് അധികവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.