ചെന്നൈ: രാഷ്ട്രീയ അസ്ഥിരതയും നേതൃത്വ പ്രതിസന്ധിയും നേരിടുന്ന തമിഴകത്തുനിന്നാകുേമാ മതേതര പാർട്ടികളുടെ സഖ്യം രൂപംകൊള്ളുക. ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന സംഗമത്തിന് ശനിയാഴ്ച ചെന്നൈ വേദിയാകുകയാണ്. ഒരു കാലത്ത് ദേശീയ രാഷ്ട്രീയത്തിലെ എണ്ണപ്പെട്ട നേതാവും ഡി.എം.കെ പ്രസിഡൻറും അഞ്ചു പ്രാവശ്യം തമിഴ്നാട് മുഖ്യമന്ത്രിയും ആയിരുന്ന മുത്തുവേൽ കരുണാനിധിയുടെ 94ാം ജന്മദിനവും നിയമസഭയിൽ 60 വർഷം പൂർത്തീകരിച്ചതിെൻറയും ആഘോഷങ്ങൾ ബി.ജെ.പി ഇതര പാർട്ടികളുടെ സംഗമവേദികൂടിയായി മാറും.
രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ പ്രമുഖ നേതാക്കളെല്ലാം റോയപ്പേട്ട വൈ.എം.സി.എ ഗ്രൗണ്ടിലെ വിശാല വേദിയിൽ വൈകുന്നേരം ഒത്തുകൂടും. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമി, ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, ബിഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവ്, സി.പി.െഎ രാജ്യസഭാംഗം ഡി. രാജ, സി.പി.എം ജന. സെക്രട്ടറി സീതാറാം യെച്ചൂരി, എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ , തൃണമൂൽ കോൺഗ്രസ് രാജ്യസഭാ ചീഫ് വിപ്പ് ദിരീക് ഒബ്രീൻ, മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷൻ പ്രഫ. ഖാദർ െമായ്തീൻ തുടങ്ങിയ നേതാക്കൾ എത്തും. ആം ആദ്മി പാർട്ടിയുടെ സാന്നിധ്യവും ഉണ്ടാകും.
ഹിന്ദിവത്കരണത്തിനെതിെര സ്വത്വം ഉയർത്തിപ്പിടിച്ചു പോരാടുകയും തമിഴ് ദേശീയവാദം നിലനിർത്തുകയും ചെയ്യുന്ന പ്രസ്ഥാനം ദേശീയതലത്തിൽ മതേതര രാഷ്ട്രീയപാർട്ടികളുടെ െഎക്യത്തിനുവേണ്ടി നിലകൊള്ളുമെന്ന പ്രഖ്യാപനം കൂടിയാണ് സംഗമം. പ്രതിപക്ഷ കൂട്ടായ്മക്ക് പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനം മുൻകൈയെടുക്കുന്നു എന്ന പ്രേത്യകതയും ഉണ്ട്. ദ്രവീഡിയൻ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കുകയാണ് ബി.ജെ.പിയുടെ ഒരു അജണ്ടയെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് അവരെ ഒഴിവാക്കുന്നതെന്നാണ് മകനും ഡി.എം.കെ വർക്കിങ് പ്രസിഡൻറും കൂടിയായ എം.കെ. സ്റ്റാലിെൻറ നിലപാട്. അണ്ണാ ഡി.എം.കെയിലെ ഭിന്നിച്ചു നിൽക്കുന്ന ഇരു വിഭാഗങ്ങളുമായി സഖ്യത്തിലെത്താനുള്ള ബി.ജെ.പിയുടെ നീക്കങ്ങൾ തിരിച്ചറിഞ്ഞാണ് വിശാല സഖ്യം ഡി.എം.കെ മുന്നോട്ടുവെക്കുന്നത്. േകാൺഗ്രസും മുസ്ലിം ലീഗും ഡി.എം.കെ മുന്നണിയിൽ ഘടകകക്ഷികളാണ്. രാജ്യത്തെ പ്രമുഖ പ്രതിപക്ഷ നേതാക്കളെല്ലാം ഒരുമിക്കുന്ന വേദിയിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട ചർച്ചയും നടക്കും.
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ അവിസ്മരണീയ ആഘോഷത്തിൽ, എന്നാൽ ആരോഗ്യകാരണങ്ങളാൽ ‘കലൈജ്ഞർ’ പെങ്കടുക്കില്ല. ഡോക്ടർമാരുടെ നിർദേശപ്രകാരം ഗോപാലപുരത്തെ വസതിയിൽ പൂർണവിശ്രമത്തിലാണ്. മാസങ്ങളായി സജീവ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയാണ്. തെരഞ്ഞെടുപ്പുകളിൽ തോൽവിയറിയാത്ത നേതാവാണ് കരുണാനിധി. ഇപ്പോഴും എം.എൽ.എയാണ്. 1924 ജൂൺ മൂന്നിന് നാഗപട്ടണം ജില്ലയിലെ തിരുക്കുവളൈയിൽ ജനിച്ച കരുണാനിധിയുടെ 14ാം വയസ്സിൽ തുടങ്ങിയതാണ് രാഷ്ട്രീയം. 1962ൽ നിയമസഭയിൽ പ്രതിപക്ഷ ഡെപ്യൂട്ടി നേതാവായി. ഡി.എം.കെ സ്ഥാപകനായ അണ്ണാദുരൈ 1969ൽ മരിച്ചതിെന തുടർന്ന് ആഭ്യന്തര മന്ത്രിയായിരുന്ന വി.ആർ. നെടുഞ്ചേഴിയെന വെട്ടി തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് മുഖ്യമന്ത്രി പദത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.