മുംബൈയിൽ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത 53കാരൻ അറസ്റ്റിൽ

മുംബൈ: പടിഞ്ഞാറൻ മുംബൈയിലെ ജോഗേശ്വരിയിൽ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 53കാരൻ അറസ്റ്റിൽ. കഴിഞ്ഞദിവസമാണ് പരാതിക്കിടയായ സംഭവം നടന്നതെന്ന് ജോഗേശ്വരി പൊലീസ് അറിയിച്ചു. പെൺകുട്ടി അമ്മയോടൊപ്പം താമസിക്കുന്ന ​കെട്ടിടത്തിലാണ് പ്രതിയും താമസിച്ചിരുന്നത്. പെൺകുട്ടിയുടെ അമ്മ ജോലിക്ക് പോകുമ്പോൾ കുട്ടിയെ പ്രതിയുടെ വീട്ടിൽ ഏൽപ്പിക്കാറായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി സംഭവം അമ്മയോട് പറഞ്ഞതിനെ തുടർന്ന് പൊലീസിൽ പരാതി കൊടുക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - A 53-year-old man was arrested for raping an eight-year-old girl in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.