ഇൻഡ്യ സഖ്യത്തിലെ മുതിർന്ന നേതാക്കളായ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, സമാജ് വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് തുടങ്ങിയവരൊന്നും ഹാജരില്ലാതിരുന്ന സഭയിൽ സഖ്യത്തിലെ രണ്ടാം നിര നേതാക്കളുടെ നേതൃത്വത്തിൽ നടന്ന ശക്തമായ കടന്നാക്രമണത്തിൽ അമിത് ഷാ അടക്കമുള്ള ഭരണപക്ഷത്തെ മുൻനിര നേതാക്കളുടെ സ്വരം ദുർബലമായി.
സഭാചട്ടം 72 പ്രകാരം ബില്ലിനെ എതിർക്കാൻ ആദ്യം നോട്ടീസ് നൽകിയവർക്കേ അവതരണവേളയിലെ ചർച്ചയിൽ പങ്കെടുക്കാനാകൂ എന്ന കാര്യത്തിൽ പ്രതിപക്ഷം സ്പീക്കറെയും അമിത് ഷായെയും വരച്ച വരയിൽ നിർത്തി. അതോടെ സർക്കാർ മിണ്ടാനാകാതെ എല്ലാം കേട്ടിരിക്കേണ്ട അവസ്ഥയിലായി.
പ്രതിപക്ഷ നേതാക്കൾ സംസാരിക്കും തോറും ബില്ലിൽ എതിർപ്പ് കൂടുമെന്ന് മനസ്സിലാക്കിയ അമിത് ഷാ, ഡി.എം.കെ നേതാവ് ടി.ആർ. ബാലു ബിൽ ജെ.പി.സിക്ക് വിടാമെന്ന് പറഞ്ഞതിൽ കയറിപ്പിടിച്ചു. ജെ.പി.സിക്ക് വിടാമെന്ന് പ്രധാനമന്ത്രി മന്ത്രിസഭ യോഗത്തിൽ പറഞ്ഞിട്ടുണ്ടെന്നും ഇനി സഭ ചർച്ച ചെയ്യേണ്ടതില്ലെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
ഇതോടെയാണ് ഇൻഡ്യ സഖ്യം വോട്ടെടുപ്പ് ആവശ്യപ്പെട്ടതും അതിലൂടെ സർക്കാറിന് മുഖത്തടിയേറ്റതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.