മുംബൈ: മന്ത്രിസ്ഥാനം നൽകാത്തതിൽ അജിത് പവാറുമായി ഉടക്കി മുതിർന്ന എൻ.സി.പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഛഗൻ ഭുജ്ബൽ. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടിട്ടും തന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ലെന്ന് ഭുജ്ബൽ ആരോപിച്ചു. പാർട്ടി അധ്യക്ഷന്മാരാണ് അന്തിമ തീരുമാനമെടുക്കുന്നതെന്ന് പറഞ്ഞ് അജിത് ആണ് തന്നെ ഒഴിവാക്കിയതെന്ന സൂചനയും അദ്ദേഹം നൽകി. ആറ് മാസം മുമ്പ് രാജ്യസഭ സീറ്റിന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അജിതിന്റെ ഭാര്യ സുനേത്ര പവാറിനുവേണ്ടി മാറ്റിനിർത്തി.
വീണ്ടും അവസരം വന്നപ്പോൾ പാർട്ടി നേതാവ് മകരന്ത് പാട്ടീലിന്റെ സഹോദരനാണ് അവസരം നൽകിയത്. പിന്നീട് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പറഞ്ഞു. തയാറായിരുന്നെങ്കിലും പേര് പ്രഖ്യാപിക്കാൻ വൈകിയേതോടെ പിന്മാറി. തുടർന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെട്ടു. വിജയിച്ചപ്പോൾ തന്നെ ഒഴിവാക്കി മകരന്തിന് മന്ത്രിസ്ഥാനം നൽകിയ നേതൃത്വം അദ്ദേഹത്തിന്റെ സഹോദരനെ രാജിവെപ്പിച്ച് തന്നെ രാജ്യസഭയിലേക്ക് അയക്കാമെന്ന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.