ഒാടുന്ന കാറിനെ റോഡ്​ വിഴുങ്ങി; ക്രെയിൻ ഉപയോഗിച്ച്​ വലിച്ചെടുത്തു

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ദ്വാരക മേഖലയിൽ ഓടുന്ന കാറിനെ റോഡ്​ വിഴുങ്ങി. കനത്ത മഴയെത്തുടർന്ന്​ റോഡിന്​ അടിയിലെ മണ്ണ്​ ഒലിച്ചുപോയതാണ്​ അപകട കാരണമെന്നാണ്​ നിഗമനം.

വാഹനം ക്രെയിൻ ഉപയോഗിച്ച്​ പിന്നീട്​ വലിച്ചെടുക്കുകയായിരുന്നു. എന്നാൽ അപകടമൊന്നും റിപ്പോർട്ട്​ ചെയ്​തിട്ടി​ല്ലെന്ന്​ ഡൽഹി പൊലീസ്​ അറിയിച്ചു.

രാജ്യത്തുടനീളമുള്ള കനത്ത മഴയിൽ പല നഗരങ്ങളും തിങ്കളാഴ്ച കനത്ത ട്രാഫിക്​ ​േബ്ലാക്കിൽ അകപ്പെട്ടിരുന്നു.റോഡുകൾ വീണതും മരങ്ങൾ വീണ്​ ഗതാഗതം തടസ്സമായതുമാണ്​ ഇതിന്‍റെ പ്രധാന കാരണം. ഡൽഹിയിൽ ഓറഞ്ച്​ അലേർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

Tags:    
News Summary - A car got stuck after a road caved in Dwarka's Sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.