13 വർഷം മുൻപ് 72 കാരനെ `റോട്ട് വെയ്‌ലർ' കടിച്ച കേസ്; ഉടമയ്ക്ക് മൂന്ന് മാസം തടവ്

മുംബൈ: വളർത്തു നായ 72കാരനെ കടിച്ച കേസിൽ ഉടമസ്ഥന് ശിക്ഷ വിധിച്ച് മജിസ്‌ട്രേറ്റ് കോടതി. മൂന്ന് മാസം തടവാണ് ശിക്ഷ. 2010 മെയ് 30 നാണ് വ്യാപാരിയായ സൈറസ് പേഴ്‌സി ഹോർമുസ്ജിയും അയാളുടെ ബന്ധുവായ കെർസി ഇറാനിയും തമ്മിൽ വാക്കുതർക്കമുണ്ടായത്. കാറിനടുത്ത് നിന്ന് സംസാരിക്കുകയായിരുന്ന ഇവരുടെ അടുത്ത് ഹോർമുസ്ജിയുടെ വളർത്തുനായകളുമുണ്ടായിരുന്നു.

ഇവർ തമ്മിൽ തർക്കിക്കുന്നത് കണ്ട റോട്ട് വെയ്‌ലർ കെർസി ഇറാനിയെ ആക്രമിക്കുകയായിരുന്നു. നായയുടെ ആക്രമണ സ്വഭാവരീതി അറിയുന്നതിനാൽ തന്നെ മറ്റുള്ളവരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ഹോർമുസ്ജിയുടെ ഉത്തരവാദിത്തമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം ആക്രമണ സ്വഭാവമുള്ള നായ്ക്കളെ പൊതു സ്ഥലങ്ങളിൽ കൊണ്ടുവരുന്നത് മറ്റുള്ളവരുടെ സുരക്ഷയെ ബാധിക്കും. അതിനാലാണ് കോടതി ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.

Tags:    
News Summary - A case where a 72-year-old man was bitten by a Rottweiler 13 years ago-The owner was jailed for three months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.