കേടായ സ്‌കൂട്ടർ മാറ്റി നൽകിയില്ല; ഒല കമ്പനി 1.9 ലക്ഷം രൂപ നൽകാൻ ഉത്തരവ്



ഹൈദരാബാദ്: കേടായ ഇലക്ട്രിക് സ്‌കൂട്ടർ മാറ്റി നൽകിയില്ലെന്ന പരാതിയിൽ ഉപഭോക്താവിന് ഒല ഇലക്ട്രിക് മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് 1,92,205 രൂപ നൽകണമെന്ന് ഉത്തരവ്. സംഗറെഡ്ഡിയിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

2023 ജൂലൈ മൂന്നിനാണ് മഡി ഡേവിഡ് എന്നയാൾ ഒല കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയത്. എന്നാൽ രണ്ട് ദിവസത്തിനകം സ്കൂട്ടർ കേടവാുകയായിരുന്നു. തുടർന്ന് വിഷയം കോടതിയിലെത്തുകയായിരുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ സ്‌കൂട്ടർ തിരികെ നൽകാമെന്ന് കമ്പനി എക്‌സിക്യൂട്ടിവ് ഉറപ്പ് നൽകിയെങ്കിലും സ്കൂട്ടർ ലഭിച്ചില്ല.

ജൂലൈ 23 മുതൽ 30 ദിവസത്തിനകം ഉത്തരവ് പാലിക്കണമെന്ന് കമ്പനിയോട് കോടതി നിർദേശിച്ചു. ഉത്തരവനുസരിച്ച് സ്കൂട്ടർ വാങ്ങിയ തീയതി മുതൽ ഒമ്പത് ശതമാനം പലിശ നിരക്കിൽ ഉപഭോക്താവിന് തുക തിരികെ നൽകണം. കൂടാതെ, നഷ്ടപരിഹാരമായി 30,000 രൂപ നൽകാനും കോടതി ആവശ്യപ്പെട്ടു.

Tags:    
News Summary - A damaged scooter was not replaced; Ola company ordered to pay Rs 1.9 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.