മണിപ്പൂരിൽ സംഘർഷത്തിനിടെ ബി.ജെ.പി ഓഫീസുകൾ തകർത്തു

ന്യൂഡൽഹി: മണിപ്പൂരിൽ ദിവസങ്ങളായി നിലനിൽക്കുന്ന സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ നിരവധി പേർക്ക് പരിക്കേറ്റു. ബി.ജെ.പി ഓഫീസുകൾക്ക് നേരെയും നേതാക്കളുടെ വീടുകൾക്ക് നേ​രെയും അക്രമമുണ്ടായി. മണിപ്പൂരിലെ ബി.ജെ.പി പ്രസിഡന്റ് എ.ശ്രദ്ധ ദേവിയുടെ വീട് ആക്രമിക്കാൻ ശ്രമമുണ്ടായെങ്കിലും സൈന്യവും അർധ സൈനിക വിഭാഗങ്ങളും റാപ്പിഡ് ആക്ഷൻ ഫോഴ്സും ചേർന്ന് ഇത് തടഞ്ഞു. എം.​എ​ൽ.​എ ബി​ശ്വ​ജി​ത്ത് സി​ങ്ങി​ന്റെ വീ​ട് ത​ക​ർ​ക്കാ​നും ശ്രമമുണ്ടായി.

സി​ൻ​ജെ​മൈ​, തോൻഗ്ജു, ഇംഫാൽ വെസ്റ്റ് എന്നിവിടങ്ങളിലെ ബി.ജെ.പി ഓഫീസുകൾ നേരെ ആക്രമണമുണ്ടായി. ഇതിൽ തോൻഗ്ജുവിലെ ആക്രമണത്തിൽ ബി.ജെ.പി ഓഫീസിന് കാര്യമായ നഷ്ടമുണ്ടായിട്ടില്ല. പൊലീസ് സ്റ്റേഷനിൽ കൊള്ള നടത്താനുള്ള ശ്രമം അക്രമകാരികൾ നടത്തിയെങ്കിലും സുരക്ഷാസേന ഇത് വിഫലമാക്കി.

കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങളിൽ രണ്ട് പേർക്ക് പരിക്കേറ്റുവെന്ന് ഇംഫാലിലെ സീനിയർ പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. നേരത്തെ മണിപ്പൂരിൽ സംഘർഷത്തിനിടെ കേന്ദ്രമന്ത്രിയുടെ വീടും അക്രമത്തിനിരയായിരുന്നു. ഏ​താ​നും ദി​വ​സം മു​മ്പ് സം​സ്ഥാ​ന​ത്തെ ഏ​ക വ​നി​ത മ​ന്ത്രി​യും കു​ക്കി വി​ഭാ​ഗ​ക്കാ​രി​യു​മാ​യ നെം​ച കി​പ്ഹെ​നി​ന്റെ വീ​ടി​നും തീ​യി​ട്ടി​രു​ന്നു. മേ​യ് മൂ​ന്നി​ന് ആ​രം​ഭി​ച്ച ക​ലാ​പ​ത്തി​ൽ ഔദ്യോഗികമായി 120ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ടു. 70000ത്തി​ലേ​റെ പേ​ർ പ​ലാ​യ​നം ചെ​യ്തു. അ​ടു​ത്ത ദി​വ​സം മെ​​യ്തേ​യ് വി​ഭാ​ഗം കു​ക്കി ഗ്രാ​മ​ങ്ങ​ൾ ആ​ക്ര​മി​ച്ചേ​ക്കു​മെ​ന്ന് ര​ഹ​സ്യാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടു​ണ്ട്.

Tags:    
News Summary - A day after attack on Union minister's home in Manipur, BJP office vandalised; Clashes continue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.