ഭോപ്പാൽ: മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരൻ ഉൾപ്പടെ രണ്ടുപേർ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. ഭീംറാവു (55), ജനറൽ സിംഗ് (53) എന്നിവരാണ് മരിച്ചത്. മധ്യപ്രദേശ് പബ്ലിക് ഹെൽത്ത് എഞ്ചിനീയറിംഗ് ഡിപ്പാർട്ട്മെന്റിലെ വാച്ചറായിരുന്നു ഭീംറാവു. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബെതുലിലെ ഗേൾസ് സ്കൂളിലെ ബൂത്തിൽ ഇദ്ദേഹത്തെ നിയോഗിച്ചിരുന്നു. ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഭീംറാവുവിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ അദ്ദേഹം മരിക്കുകയായിരുന്നു.
പഞ്ചാബ് പൊലീസിലെ മുതിർന്ന കോൺസ്റ്റബിളായ ജനറൽ സിംഗിനെ, ടികംഗഡിലെ ഡിഗോറ പൊലീസ് സ്റ്റേഷൻ പരിധിയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. എന്നാൽ ജോലിക്കിടെ ഹൃദയാഘാതം സംഭവിച്ചാണ് അദ്ദേഹം മരിച്ചത്.
കൂടാതെ, ബോധരഹിതയായതിനെ തുടർന്ന് ഒരു വനിതാ ഉദ്യോഗസ്ഥയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വോട്ടിങ്ങുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ ശേഖരിച്ച് ഉജ്ജയിനിലെ ബദ്നഗറിലേക്ക് പോകാനൊരുങ്ങുമ്പോൾ ഉദ്യോഗസ്ഥയായ രഞ്ജിത ഡോംഗ്ര ശ്വാസം മുട്ടൽ കാരണം കുഴഞ്ഞുവീഴുകയായിരുന്നു. ഇവർ ചികിത്സയിൽ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.