വനപാലകർക്കൊപ്പം അഭിമന്യു, പ്രശാന്ത്,ഹർഷ,കാഞ്ചൻ, മഹേന്ദ്ര എന്നീ താപ്പാനകൾ  

രണ്ടു പേരുടെ ജീവനെടുത്ത കാട്ടാനയെ വരുതിയിലാക്കാൻ വനപാലക,താപ്പാന സംഘം രംഗത്ത്

മംഗളൂരു: രണ്ടു പേരുടെ ജീവനെടുത്ത കാട്ടാനയെ പിടികൂടി മെരുക്കാൻ വനം അധികൃതരും പരിശീലനം നേടിയ താപ്പാനകളും രംഗത്ത്. റെഞ്ചിലാടിയിൽ തിങ്കളാഴ്ച രാവിലെ ക്ഷീര സഹകരണ സംഘം ജീവനക്കാരി കെ.രഞ്ജിത(21),ബി.രമേശ് റൈ നൈല(55) എന്നിവർ കൊല്ലപ്പെട്ടിരുന്നു. ഈ കൊലയാളി ആനയെ പിടികൂടാണീ നീക്കം. നാഗർഹോളെ,ഡുബരെ ആന സങ്കേതങ്ങളിൽ നിന്നുള്ളതാണ് അഭിമന്യു, പ്രശാന്ത്,ഹർഷ,കാഞ്ചൻ, മഹേന്ദ്ര എന്നീ താപ്പാനകൾ.

കൊലപാതകം നടന്നതിനെ തുടർന്ന്, വലിയ ജനരോഷം ഉണർന്നപ്പോഴാണ് അധികൃതർ ഇത്തരം നടപടികൾ സ്വീകരിച്ചത്. സുള്ള്യ,പഞ്ച, സുബ്രഹ്മണ്യ റേഞ്ചുകളിൽ നിന്നുള്ള 50 വനപാലകരാണ് ജില്ല ഫോറസ്റ്റ് കൺസർവേറ്റർ ഡോ.ദിനേശ് കുമാറിന്റെ നേതൃത്വത്തിൽ രംഗത്തുള്ളത്. പരിശീലനം ലഭിച്ച 30 പാപ്പാന്മാരും ഇവരോടൊപ്പമുണ്ട്.

ഇതിനിടെ, ആക്രമകാരികളായ ആനകളെ കണ്ടെത്താൻ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബങ്ങൾക്ക് ജില്ല അധികൃതർ 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കയാണ്. മരിച്ച യുവതിയുടെ സഹോദരന് ജോലി നൽകാമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് സംഭവം. കഴിഞ്ഞ അഞ്ച് വർഷമായി ആനശല്യത്തെക്കുറിച്ച് ആവർത്തിച്ച് പരാതിപ്പെട്ടിട്ടും അധികാരികൾ അലംഭാവം കാണിക്കുന്നതായി രോഷാകുലരായ നാട്ടുകാർ കുറ്റപ്പെടുത്തി. 

Tags:    
News Summary - A drive has been launched to catch the killer elephant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.