സിഡ്നി (ആസ്ട്രേലിയ): ആസ്ട്രേലിയൻ നഗരമായ ബ്രിസ്ബൈനിൽ പുതിയ ഇന്ത്യൻ കോൺസുലേറ്റ് സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിസ്ബൈനിലെ ഇന്ത്യൻ വംശജരുടെ ആവശ്യ പ്രകാരമാണ് കോൺസുലേറ്റ് സ്ഥാപിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആസ്ട്രേലിയ സന്ദർശനത്തിന്‍റെ ഭാഗമായി സിഡ്നിയിൽ നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. കാൻബറയിൽ ഇന്ത്യക്ക് ഹൈക്കമീഷനും സിഡ്നി, മെൽബൺ, പെർത്ത് എന്നിവിടങ്ങളിൽ കോൺസുലേറ്റുകളും ഉണ്ട്.
ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യക്ക് തിളക്കമാർന്ന സ്ഥാനമാണ് രാജ്യാന്തര നാണയ നിധി നൽകുന്നത്. ആഗോള തലത്തിൽ ആരെങ്കിലും വെല്ലുവിളിക്കുകയാണെങ്കിൽ അത് ഇന്ത്യയാണെന്നാണ് ലോകബാങ്ക് വിശ്വസിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.