പണത്തിന്​ വേണ്ടിയാണ്​ ഭീകരനായതെന്ന് പിടിയിലായ​ പാക്​ കൗമാരക്കാ​രൻ; മാതാവി​െൻറ അടുത്തെത്തിക്കൂ എന്ന രോദനവുമായി വിഡിയോ

ശ്രീനഗർ: തന്നെ എത്രയും പെ​ട്ടെന്ന്​ നാട്ടിൽ മാതാവിന്‍റെ അടുത്തെത്തിക്കണമെന്ന്​ ഇന്ത്യൻ സേനയുടെ പിടിയിലായ കൗമാരക്കാരനായ പാകിസ്​താൻ ഭീകരവാദിയുടെ രോദനം. ഞായറാഴ്ച പിടിയിലായ അലി ബാബർ പത്രയാണ്​ തന്നെ ഇവിടെയെത്തിച്ച ലശ്​കറെ ത്വയ്യിബ, ഐ.എസ്​.ഐ ഏജൻസികളോട്​ ഈ അഭ്യർഥന നടത്തിയത്​.

പത്രയുടെ സംഭാഷണത്തി​െൻറ വിഡിയോ ഇന്ത്യൻ സേന പുറത്തുവിട്ടു. സെപ്​തംബർ 26 ന്​ നടന്ന ഏറ്റുമുട്ടലിൽ മറ്റൊരു പാക്​ ​ നുഴഞ്ഞുകയറ്റക്കാരൻ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ സൈനികർ ഏറെ നല്ലവരാണെന്ന്​ പ​ത്ര വിഡിയോയിൽ പറയുന്നുണ്ട്​.അഞ്ചുനേരവും നമസ്​കാരത്തിനുള്ള ബാങ്ക്​ വിളി സൈനിക ക്യാമ്പിൽ കേൾക്കാം.പാക്​പട്ടാളക്കാരുടെ പെരുമാറ്റത്തിന്​ നേർവിപരീതമാണ്​ ഇന്ത്യൻ പട്ടാളം.

അവർ നല്ലരീതിയിലാണ്​ പെരുമാറുന്നത്​. കശ്​മീരിലെ സ്​ഥിതിയെപ്പറ്റി തന്നെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പണം വാഗ്​ദാനം ചെയ്​താണ്​ ലശ്​കറെ ത്വയ്യിബയിലേക്ക്​ കൊണ്ടു​വന്നത്​. ഏഴ്​ വർഷം മുമ്പ്​ പിതാവ്​ മരിച്ചു. തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ്​ തന്നെ ഭീകരവാദത്തിലെത്തിച്ചത് ​-പത്ര പറയുന്നു.

20,000 രൂപ ആദ്യം തന്നു. 30,000 പിന്നീട്​ തരാമെന്ന്​ പറഞ്ഞു. പാക്​ പട്ടാളവും ഐ.എസ്​.ഐയും ഖൈബർ ​ദെലിഹബീബുല്ലയിലാണ്​ പരിശീലനം നൽകിയതെന്നും പത്ര വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്​. 

Tags:    
News Summary - A Pakistani terrorist captured by the Indian Army during an encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.