ഹാഥ​റസ്​ അന്വേഷണ ഉദ്യോഗസ്ഥരെ വിളിപ്പിച്ച ഹൈകോടതി നടപടി പ്രതീക്ഷ നൽകുന്നു -​പ്രിയങ്ക

ലഖ്​നോ: ഹാഥറസിൽ ദലിത്​ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ യു.പി പൊലീസ്​ അന്വേഷണ ഉദ്യോഗസ്ഥരെ നേരിട്ട്​ വിളിപ്പിച്ച ​ൈ​ഹകോടതി ഇടപെടൽ പ്രതീക്ഷ നൽകുന്നുവെന്ന്​ കോൺഗ്രസ്​ പ്രിയങ്ക ഗാന്ധി. ഹൈകോടതിയുടേത്​ ശക്തിയും ആത്മവിശ്വാസവും പകരുന്ന നടപടിയാണെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.

ഹാഥറസിൽ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് രാജ്യം മുഴുവന്‍ ആവശ്യപ്പെടുകയാണ്. യു.പി സര്‍ക്കാര്‍ അവളുടെ കുടുംബത്തോട് അങ്ങേയറ്റം നീതിരഹിതവും മനുഷ്യത്വരഹിതവുമായി പെരുമാറുന്നതിന് ഇടയിലാണ് ഹൈകോടതിയുടെ ഇത്തരത്തിലുള്ള ഇടപെടല്‍. പ്രതീക്ഷയുടെ ഒരു കിരണമാണ് ഇത് നല്‍കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ഹഥ്​റസ് കേസില്‍ സംഭവിച്ച കാര്യങ്ങള്‍ മനസിലാക്കിക്കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥരെ കോടതി തന്നെ നേരിട്ടുവിളിപ്പിച്ചിരിക്കുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

ഹാഥറസ്​ സംഭവത്തിൽ സ്വമേധയാ കേസെടുത്ത ഹൈകോടതി, ഉത്തർപ്രദേശ്​ അഡീഷണൽ ചീഫ്​ സെക്രട്ടറി/പ്രിൻസിപ്പൽ സെക്രട്ടറി, ഡി.ജി.പി, ലഖ്​നോ എ.ഡി.ജി.പി, ജില്ലാ മജസ്​ട്രേറ്റ്​, ഹാഥറസ്​ എസ്​.പി എന്നിവർ കോടതിയുടെ മുമ്പാകെ ഹാജരായി വിശദീകരണം നൽകണമെന്ന്​ ഉത്തരവിട്ടിരുന്നു.

പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ ഹഥ്​റസിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ്​ കസ്​റ്റഡിയിലെടുത്തിരുന്നു. കോൺഗ്രസ്​ നേതാക്കൾക്കും 153 പ്രവർത്തകർക്കും എതിരെ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്യുകയും ചെയ്​തിരുന്നു. 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.