ഛണ്ഡിഗഢ്: ഭട്ടിൻഡ സൈനിക ക്യാമ്പിൽ വീണ്ടും സൈനികൻ വെടിയേറ്റ് മരിച്ചു. ബുധനാഴ്ചയാണ് സംഭവമുണ്ടായത്. കാവൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികനാണ് സ്വന്തം തോക്കിൽ നിന്നുള്ള വെടിയേറ്റ് മരിച്ചത്. വെടിയേറ്റയുടൻ സൈനികനെ മിലിറ്ററി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സൈനികൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സൂചന. ഇയാൾ ഏപ്രിൽ 11നാണ് ലീവ് കഴിഞ്ഞ ക്യാമ്പിൽ തിരിച്ചെത്തിയത്. ഇന്നലെ നാല് സൈനികരുടെ മരണത്തിനിടയാക്കിയ വെടിവെപ്പുമായി ഇന്നത്തെ സംഭവത്തിന് ബന്ധമില്ലെന്നും സൈന്യം അറിയിച്ചു.
ഭട്ടിൻഡ സൈനിക കേന്ദ്രത്തിലാണ് ബുധനാഴ്ച പുലർച്ച 4.30 ഓടെയുണ്ടായ വെടിവെപ്പിൽ നാല് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണം സംശയിക്കുന്നില്ലെന്നും സൈനികർക്കിടയിലെ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നും പഞ്ചാബ് എ.ഡി.ജി.പി എസ്.പി.എസ്. പാർമർ അറിയിച്ചിരുന്നു.
ആരാണ് വെടിവെച്ചതെന്ന് വിവരം ലഭിച്ചിട്ടില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ഭട്ടിൻഡ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഗുർദീപ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.