മൂന്നുവയസ്സുകാരി കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

കോട്പുട്‌ലി (രാജസ്ഥാൻ): രാജസ്ഥാനില്‍ വീണ്ടും കുഴല്‍ക്കിണര്‍ അപകടം. കളിച്ചുകൊണ്ടിരിക്കേ ചേതന എന്ന പെൺകുട്ടിയാണ് കുഴല്‍ക്കിണറില്‍ വീണത്. കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

രാജസ്ഥാനിലെ കോട്പുട്‌ലി ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. കുഴല്‍ക്കിണറിന്റെ 15 അടി ആഴത്തിലുള്ള ഒരിടത്താണ് ആദ്യം കുട്ടി തങ്ങിനിന്നത്. പിന്നീട് കുഞ്ഞ് അനങ്ങിയപ്പോള്‍ കൂടുതല്‍ ആഴത്തിലേക്ക് വീഴുകയായിരുന്നു. 700 അടി ആഴമുള്ള കിണറിന്റെ 150 അടി ഭാഗത്താണ് കുട്ടി ഇപ്പോൾ ഉള്ളത്. പൈപ്പിലൂടെ കുഴല്‍ക്കിണറിനുള്ളിലേക്ക് കുഞ്ഞിന് ശ്വസിക്കാനായി ഓക്‌സിജന്‍ എത്തിക്കുന്നുണ്ട്.

ആഴത്തിലേക്ക് കാമറ ഇറക്കി നിരീക്ഷിച്ചുവരികയാണ്. കുട്ടിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന സഹോദരി കാവ്യയാണ് വിവരം വീട്ടുകാരെ അറിയിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും പഞ്ചായത്തംഗങ്ങളും ഉൾപ്പെടുന്ന സംഘം രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

കുഴല്‍ക്കിണര്‍ നാളെ മൂടാന്‍ പ്ലാനുണ്ടായിരുന്നെന്നും അതിനാലാണ് കുഴല്‍ക്കിണര്‍ അടപ്പ് കൊണ്ട് മൂടാതിരുന്നതെന്നും കുട്ടിയുടെ വീട്ടുകാര്‍ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേന അല്‍പ്പ സമയത്തിനകം സംഭവസ്ഥലത്തേക്ക് എത്തുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. 

Tags:    
News Summary - A three-year-old girl fell into a tube well; Rescue operation continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.