മംഗളൂരു ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് തകർന്ന വീട്

വീടിനു മുകളിലേക്ക് മതിലിടിഞ്ഞ് വീണ് നാലംഗ കുടുംബത്തിന് ദാരുണാന്ത്യം

മംഗളൂരു: കനത്ത മഴയില്‍ വീടിനു മുകളിലേക്ക് മതിലിടിഞ്ഞ് വീണ് നാലംഗ കുടുംബത്തിന് ദാരുണാന്ത്യം. മംഗളൂരു ഉള്ളാൾ മുഡൂര്‍ കുത്താറുമദനി നഗറിലെ കെ. യാസീന്‍ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാന (17), റിയാന (11) എന്നിവരാണ് മരിച്ചത്.

ഉറങ്ങുന്നതിനിടെയാണ് അപകടം. ശക്തമായ മഴയില്‍ വീടിന് മുകളിലേക്ക് സമീപത്തെ മതിലിടിഞ്ഞ് വീഴുകയായിരുന്നു. മതിലിനൊപ്പം വൃക്ഷങ്ങളും വീടിനു മുകളിൽ പതിച്ചത് അപകടം വർധിപ്പിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

സംഭവസ്ഥലം സന്ദർശിച്ച ജില്ല ഡെപ്യൂട്ടി കമീഷണർ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Tags:    
News Summary - A wall fell down on top of the house and died a family of four

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.