35 കടൽക്കൊള്ളക്കാരെ വഹിച്ചുള്ള യുദ്ധക്കപ്പൽ മുംബൈയിലെത്തി

മുംബൈ: സൊമാലിയൻ തീരത്ത് നിന്നും പിടിയിലായ 35 കടൽക്കൊള്ളക്കാരെയും വഹിച്ചുള്ള യുദ്ധക്കപ്പൽ ഐ.എൻ.എസ് കൊൽക്കത്ത ഇന്ന് രാവിലെ മുംബൈ തീരത്തെത്തിയതായി നാവികസേന അറിയിച്ചു. തുടർന്ന് 35 കടൽക്കൊള്ളക്കാരെയും ഐക്യരാഷ്ട്ര സഭയുടെ സമുദ്ര നിയമം അനുസരിച്ച് മുംബൈ പൊലീസിന് കൈമാറി.

സങ്കൽപ്പ്‌ ഓപറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കടൽക്കൊള്ളക്കാർ പിടിയിലായത്. നാവികരുടെ സുരക്ഷയ്ക്കും വാണിജ്യ വ്യാപാരത്തിനും വേണ്ടി അറബിക്കടലിലും ഏദൻ ഉൾക്കടലിലും ഇന്ത്യൻ നാവികസേന കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്.

മാർച്ച് 15ന് 40 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു കടൽക്കൊള്ളക്കാരെ കീഴ്‌പ്പെടുത്തി, ബന്ദികളാക്കിവെച്ചിരുന്ന 17 കപ്പൽ ജീവനക്കാരെ ഇന്ത്യൻ നാവികസേന മോചിപ്പിച്ചത്.

Tags:    
News Summary - A warship carrying 35 pirates reached Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.