ന്യൂഡല്‍ഹി: സ്കൂൾ പ്രവേശനം, ബാങ്ക് അക്കൗണ്ട്, ഫോൺ കണക്ഷൻ തുടങ്ങിയ വിവിധ സേവനങ്ങൾക്ക് ആധാർ നിർബന്ധമല്ലെ ന്നത് നിയമമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. വിവിധ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിർബന്ധമല്ലെന്ന ഭേദഗതി കേന്ദ്രക ാബിനറ്റ് അംഗീകരിച്ചിരുന്നു. പാർലമെൻറ് ശൈത്യകാല സമ്മേളനത്തിൽ ഇൗ ഭേദഗതി പാസാക്കി നിയമപ്രാബല്യം നൽകാനാണ് സർക്കാർ ശ്രമം.
ടെലിഗ്രാഫ് ആക്ട്, പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട് (പി.എം.എൽ.എ) എന്നിവയാണ് ഭേദഗതി ചെയ്യുന്നത്. സ്വകാര്യ കമ്പനികൾ ആധാർ ഉപയോഗിക്കുന്നതിനു കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീംകോടതി നിയന്ത്രണം ഏർപ്പെടുത്തിയതിനെ തുടർന്നാണിത്. മൊബൈൽ സിം കാർഡ് എടുക്കുന്നതിനും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും പ്രവേശന പരീക്ഷകൾക്കും ആധാർ നിർബന്ധമല്ലാതാക്കിയിരുന്നു. ഉപയോക്താക്കൾക്കു താൽപര്യമാണെങ്കിൽ തിരിച്ചറിയൽ രേഖയായി ആധാർ നൽകാം. ആധാര്‍കാര്‍ഡുള്ളവരുടെ സ്വകാര്യതയും വ്യക്തിവിവരങ്ങളും സുരക്ഷിതമാക്കാനാണ് നിയമം കൊണ്ടുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.