ന്യൂഡൽഹി: അതീവ സുരക്ഷയുള്ള സ്വന്തം സെർവറുകളിലാണ് ആധാർ വിവരങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്ന് ഏകീകൃത തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ). ആധാറുമായി ബന്ധപ്പെട്ട ഒരു വിവരവും പുറത്തുള്ള ഏതെങ്കിലും കേന്ദ്രത്തിലേക്ക് പോയിട്ടില്ലെന്നും അതിനൂതന സാേങ്കതികവിദ്യ അടിസ്ഥാനമാക്കിയ ഏറ്റവും മികച്ച സുരക്ഷയാണ് ആധാർ സെർവറിനുള്ളെതന്നും അതോറിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു.
ആധാർ ഏജൻസി വിദേശ സ്ഥാപനങ്ങൾക്ക് കരാർ നൽകിയിരുന്നുവെന്നും അവർ വ്യക്തി വിവരങ്ങൾ കൈവശപ്പെടുത്തിയെന്നുമുള്ള രീതിയിൽ വിവരാവകാശ മറുപടി പുറത്തുവന്ന സാഹചര്യത്തിലാണ് യു.െഎ.ഡി.എ.െഎയുടെ വിശദീകരണം. ബയോമെട്രിക് വിവരങ്ങൾ ക്രോഡീകരിക്കുന്ന സോഫ്റ്റ്വെയർ ഏജൻസിക്കു മാത്രമാണ് വിവരങ്ങൾ ലഭിക്കുക. അതും ആധാർ ഏജൻസിയുടെ കനത്ത സുരക്ഷ ‘മതിലിനകത്ത്’. വ്യക്തിവിവരങ്ങൾ സൂക്ഷിക്കുന്ന ഏജൻസിയുടെ സെർവറിന് ഇൻറർനെറ്റ്, ലാപ്ടോപ്, പെൻഡ്രൈവ് തുടങ്ങിയവ വഴിയൊന്നും പുറംലോകവുമായി ബന്ധമില്ല. ഡാറ്റ സെൻററിന് കനത്ത കാവലുള്ളതിനൊപ്പം ഇവിടേക്കുള്ള ഹാർഡ്വെയർ ഉപകരണങ്ങൾ രണ്ടുവട്ടം പരിശോധിച്ചാണ് സ്വീകരിക്കുന്നതെന്നും അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.