ന്യൂഡൽഹി: ആധാർ- പാൻ ബന്ധിപ്പിക്കൽ നേരേത്ത നിർദേശിക്കപ്പെട്ടതുപോലെ തുടരുമെന്ന് ഏകീകൃത തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ)സി.ഇ.ഒ അജയ് ഭൂഷൺ പാണ്ഡെ അറിയിച്ചു.
വിവിധ സാമൂഹികക്ഷേമ പദ്ധതികൾക്കും നികുതിറിേട്ടൺ സമർപ്പിക്കൽ അടക്കമുള്ള കാര്യങ്ങൾക്കും ആധാർ വേണമെന്നതിന് മാറ്റമില്ല. സ്വകാര്യത മൗലികാവകാശമാണെന്ന് അംഗീകരിച്ചുകൊണ്ടുതന്നെയാണ് ആധാർ നിയമം തയാറാക്കിയിട്ടുള്ളത്. ആധാർ നിയമത്തിനെതിരെ സുപ്രീം കോടതി ഒന്നും പറഞ്ഞിട്ടില്ലാത്തതിനാൽ പാർലമെൻറ് പാസാക്കിയ നിയമം സാധുവാണെന്നും അദ്ദേഹം പറഞ്ഞു.
ഇൻകം ടാക്സ് നിയമത്തിൽ ഭേദഗതി വരുത്തിയാണ് പാൻ^ആധാർ ബന്ധിപ്പിക്കൽ നടപ്പാക്കിയത്. ആധാർ എടുക്കൽ തുടരുമെന്ന് വ്യക്തമാക്കിയ പാണ്ഡെ, സുപ്രീം കോടതിവിധി വന്നതിനെതുടർന്ന് ആരും ആധാറിനായി വിവരങ്ങൾ നൽകാതിരുന്നത് ശ്രദ്ധയിൽെപട്ടിട്ടില്ലെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.