ന്യൂഡൽഹി: വസ്തു ഇടപാടുകൾക്ക് ആധാർ നിർബന്ധമാക്കി രജിസ്ട്രേഷൻ നിയമത്തിൽ ഭേദഗതി വരുന്നു. ഭൂമി വിൽപന, വിൽപത്രം, പവർ ഒാഫ് അറ്റോർണി തുടങ്ങി എല്ലാവിധ രജിസ്ട്രേഷൻ രേഖകൾക്കും ആധാർ അടിസ്ഥാനപ്പെടുത്തിയുള്ള സാക്ഷ്യപ്പെടുത്തൽ വേണ്ടിവരും. അഖിലേന്ത്യാ തലത്തിൽ വസ്തുവിെൻറ ഇലക്ട്രോണിക് രജിസ്ട്രേഷനും പദ്ധതി തയാറാക്കുന്നുണ്ട്. ബിനാമി ഇടപാടും കള്ളപ്പണവും നിയന്ത്രിക്കാനെന്ന പേരിലാണ് പുതിയ നീക്കം.
1908ലെ രജിസ്ട്രേഷൻ നിയമം 32, 32-എ വകുപ്പുകൾ ഭേദഗതി ചെയ്ത് ആധാർ സാക്ഷ്യപ്പെടുത്തൽ നിർബന്ധമാക്കാനാണ് ഉദ്ദേശിക്കുന്നത്്. ഉടമസ്ഥാവകാശ രേഖകൾ ഇതോടെ കുറ്റമറ്റതാവുമെന്നാണ് സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്. ബന്ധപ്പെട്ടവരുടെ അനുമതിയോടെ ആധാർ അധിഷ്ഠിത സാക്ഷ്യപ്പെടുത്തൽ പ്രാബല്യത്തിൽ കൊണ്ടുവരാൻ നഗരവികസന മന്ത്രാലയത്തിനു കീഴിലെ ഭൂവിഭവ വിഭാഗം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതിനകം എഴുതിക്കഴിഞ്ഞിട്ടുണ്ട്.
രജിസ്ട്രേഷൻ നിയമഭേദഗതി വൈകാതെ മന്ത്രിസഭാ യോഗത്തിെൻറ പരിഗണനക്ക് വെക്കും. തുടർന്ന് പാർലമെൻറിൽ കൊണ്ടുവരും. ബിനാമി ഇടപാട് നിരോധന നിയമഭേദഗതി കഴിഞ്ഞ വർഷം പാർലമെൻറ് പാസാക്കിയിരുന്നു. ബിനാമി സ്വത്ത് കണ്ടുകെട്ടാൻ സർക്കാറിന് സവിശേഷ അധികാരം ഇൗ നിയമം നൽകുന്നുണ്ട്. ബിനാമി ഇടപാടിൽ കുറ്റക്കാർക്ക് ഒന്നു മുതൽ ഏഴു വർഷം വരെ തടവും വസ്തുവിലയുടെ നാലിലൊന്നു വരെ പിഴയുമാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.