കൊല്ലൂർ മൂകാംബിക ക്ഷേ​​ത്ര സന്ദർശനത്തിന്​ ആധാർകാർഡ്​ നിർബന്ധം

ബംഗളൂരു: മൂകാംബിക ക്ഷേത്രത്തിലെത്തുന്ന ഭക്തർ ആധാർ നമ്പർ ഹാജരാക്കണമെന്നും അല്ലാത്ത പക്ഷം പ്രവേശനം അനുവദിക്കില്ലെന്നും കൊല്ലൂർ മൂകാംബിക ക്ഷേത്ര എക്​സിക്യുട്ടീവ്​ ഒാഫിസർ പി.ബി. മ​േഹഷ്​​ വ്യക്തമാക്കി. ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ അനുമതി നൽകിയ ഉത്തരവ്​ ശനിയാഴ്​ച മുതൽ പ്രാബല്യത്തിൽവന്നു. പുതിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഇൗ നിയന്ത്രണം തുടരും.

ഉഡുപ്പി, ദക്ഷിണ കന്നട ജില്ലകളിൽ കോവിഡ്​ കേസുകൾ വർധിച്ച സാഹചര്യത്തിലാണ്​ തീരുമാനം. ക്ഷേത്ര കവാടത്തിൽ ഭക്തരുടെ ആധാർകാർഡ്​ പരിശോധിക്കും. തുടർന്ന്​ പേര്​, സ്​ഥലം, ഫോൺ നമ്പർ എന്നിവ ശേഖരിക്കും.

കേരളത്തിൽനിന്നെത്തുന്ന ഭക്തർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ ഹാജരാക്കണമെന്നും മാ​േനജ്​മെൻറ്​ വ്യക്തമാക്കി. ഇതിന്​ പുറമെ, ക്ഷേത്രവളപ്പിൽ മാസ്​ക്​ ധരിക്കുകയും സാമുഹിക അകലം പാലിക്കുകയും ചെയ്യണമെന്ന്​ മാനേജ്​മെൻറ്​ നിർദേശിച്ചു. 

Tags:    
News Summary - Aadhar card mandatory for visiting Kollur Mookambika temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.