കൊല്ലൂർ മൂകാംബിക ക്ഷേത്ര സന്ദർശനത്തിന് ആധാർകാർഡ് നിർബന്ധം
text_fieldsബംഗളൂരു: മൂകാംബിക ക്ഷേത്രത്തിലെത്തുന്ന ഭക്തർ ആധാർ നമ്പർ ഹാജരാക്കണമെന്നും അല്ലാത്ത പക്ഷം പ്രവേശനം അനുവദിക്കില്ലെന്നും കൊല്ലൂർ മൂകാംബിക ക്ഷേത്ര എക്സിക്യുട്ടീവ് ഒാഫിസർ പി.ബി. മേഹഷ് വ്യക്തമാക്കി. ഉഡുപ്പി ഡെപ്യൂട്ടി കമ്മീഷണർ അനുമതി നൽകിയ ഉത്തരവ് ശനിയാഴ്ച മുതൽ പ്രാബല്യത്തിൽവന്നു. പുതിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഇൗ നിയന്ത്രണം തുടരും.
ഉഡുപ്പി, ദക്ഷിണ കന്നട ജില്ലകളിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. ക്ഷേത്ര കവാടത്തിൽ ഭക്തരുടെ ആധാർകാർഡ് പരിശോധിക്കും. തുടർന്ന് പേര്, സ്ഥലം, ഫോൺ നമ്പർ എന്നിവ ശേഖരിക്കും.
കേരളത്തിൽനിന്നെത്തുന്ന ഭക്തർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും മാേനജ്മെൻറ് വ്യക്തമാക്കി. ഇതിന് പുറമെ, ക്ഷേത്രവളപ്പിൽ മാസ്ക് ധരിക്കുകയും സാമുഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് മാനേജ്മെൻറ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.