ശ്രദ്ധ കൊലക്കേസ്; അഫ്താബ് കോടതിയിൽ കുറ്റം സമ്മതിച്ചിട്ടില്ലെന്ന് അഭിഭാഷകൻ

ന്യൂഡൽഹി: അഫ്താബ് പൂനാവാല ശ്രദ്ധ വാക്കറിനെ കൊലപ്പെടുത്തിയതായി കോടതിയിൽ സമ്മതിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൂനാവാലക്കെതിരെ കേസെടുത്തതെന്നും അത് അദ്ദേഹത്തെ സഹായിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.

'പൂനാവാല കേസന്വേഷണത്തിൽ ഡൽഹി പൊലീസുമായി സഹകരിക്കുന്നുണ്ടെങ്കിലും അദ്ദേഹം കോടതിയിൽ കുറ്റസമ്മതം നടത്തിയിട്ടില്ല'- അഭിഭാഷകൻ പറഞ്ഞു. അന്വേഷണവുമായി അദ്ദേഹം പൂർണമായി സഹകരിക്കുന്നുണ്ടെന്നും നാർക്കോ ടെസ്റ്റിന് അദ്ദേഹം സമ്മതം നൽകിയിട്ടുണ്ടെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

26 കാരിയായ ശ്രദ്ധ വാക്കറിനെ കാമുകൻ അഫ്താബ് അമീൻ പൂനാവാല (28) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ ആഴ്ച ആദ്യമാണ് ദാരുണമായ കൊലപാതകത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അഫ്താബിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതി അഫ്താബ് കുറ്റസമ്മതം നടത്തിയതായെങ്കിലും കൊലപാതകത്തിന്‍റെ തെളിവുകൾ വീണ്ടെടുക്കാൻ അന്വേഷണ സംഘം പാടുപെടുകയാണ്. അഫ്താബ് ഇടക്കിടെ മൊഴി മാറ്റുന്നതിനാൽ നുണപരിശോധന നടത്താനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.

Tags:    
News Summary - Aaftab Poonawala Has Not Confessed To Murdering Shraddha Walkar In Court: Lawyer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.