ഗു​ജ​റാ​ത്തി​ൽ ആ​പ്-​കോ​ൺ​ഗ്ര​സ് സ​ഖ്യം? ച​ർ​ച്ച​ക​ൾ സ​ജീ​വം

അ​ഹ്മ​ദാ​ബാ​ദ്: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗു​ജ​റാ​ത്തി​ൽ കോ​ൺ​ഗ്ര​സും ആം ​ആ​ദ്മി പാ​ർ​ട്ടി​യും സ​ഖ്യ​മു​ണ്ടാ​ക്കു​മോ? ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളി​ലെ ച​ർ​ച്ച ഇ​താ​യി​രു​ന്നു.ആം ​ആ​ദ്മി പാ​ർ​ട്ടി ഗു​ജ​റാ​ത്ത് അ​ധ്യ​ക്ഷ​ൻ ഇ​സു​ദ​ൻ ഗാ​ദ് വി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. പ്ര​തി​പ​ക്ഷ സ​ഖ്യ​മാ​യ ‘ഇ​ൻ​ഡ്യ’​യി​ലെ അം​ഗ​ങ്ങ​ൾ എ​ന്ന നി​ല​യി​ൽ വ​രു​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​യും കോ​ൺ​ഗ്ര​സും സീ​റ്റ് പ​ങ്കി​ട​ൽ ഫോ​ർ​മു​ല​പ്ര​കാ​രം മ​ത്സ​രി​ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ പ്രാ​ഥ​മി​ക​ത​ല​ത്തി​ലാ​ണെ​ങ്കി​ലും സീ​റ്റ് പ​ങ്കി​ട​ൽ ഫോ​ർ​മു​ല​പ്ര​കാ​രം ഇ​രു ക​ക്ഷി​ക​ളും ഒ​ന്നി​ച്ച് മ​ത്സ​രി​ക്കു​മെ​ന്ന​ത് തീ​ർ​ച്ച​യാ​ണ് -ഗ​ദ്‍വി പ​റ​ഞ്ഞു. എ​ല്ലാം നി​ശ്ച​യി​ച്ച​തു​പോ​ലെ ന​ട​ന്നാ​ൽ, ഗു​ജ​റാ​ത്തി​ലെ 26 സീ​റ്റി​ലും വി​ജ​യി​ക്കാ​ൻ ഇ​ത്ത​വ​ണ ബി.​ജെ.​പി​ക്ക് സാ​ധി​ക്കി​ല്ല. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യെ തോ​ൽ​പി​ക്കു​ന്ന​തി​നാ​ണ് ആം ​ആ​ദ്മി പാ​ർ​ട്ടി ‘ഇ​ൻ​ഡ്യ’ സ​ഖ്യ​ത്തി​ൽ ചേ​ർ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​​​ന്റെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്തി​ക്കു​ക​യെ​ന്ന് കോ​ൺ​ഗ്ര​സ് ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ചു. മ​റ്റ് പാ​ർ​ട്ടി​ക​ളു​മാ​യി സീ​റ്റ് പ​ങ്കി​ടു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് കേ​ന്ദ്ര നേ​തൃ​ത്വ​മാ​ണെ​ന്ന് ഗു​ജ​റാ​ത്ത് കോ​ൺ​ഗ്ര​സ് വ​ക്താ​വ് മ​നീ​ഷ് ദോ​ഷി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

ഗാ​ദ്‍വി​യു​ടെ പ്ര​സ്താ​വ​ന​യെ നി​സ്സാ​ര​വ​ത്ക​രി​ക്കാ​നാ​ണ് ബി.​ജെ.​പി ശ്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ട് ത​വ​ണ​യും 26 സീ​റ്റി​ലും പാ​ർ​ട്ടി ജ​യി​ച്ചു​വ​രു​ക​യാ​ണ്. ഇ​ത്ത​വ​ണ എ​ല്ലാ സീ​റ്റി​ലും അ​ഞ്ച് ല​ക്ഷം വോ​ട്ടി​​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കാ​നാ​ണ് പാ​ർ​ട്ടി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഗു​ജ​റാ​ത്ത് ബി.​ജെ.​പി വ​ക്താ​വ് റു​ത്‍വി​ജ് പ​​ട്ടേ​ൽ പ​റ​ഞ്ഞു.ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​യും കോ​ൺ​ഗ്ര​സും പ​ര​സ്പ​രം മ​ത്സ​രി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. 182 അം​ഗ സ​ഭ​യി​ൽ കോ​ൺ​ഗ്ര​സ് 17 സീ​റ്റ് നേ​ടി​യ​പ്പോ​ൾ ആ​പ് അ​ഞ്ച് സീ​റ്റാ​ണ് നേ​ടി​യ​ത്.

Tags:    
News Summary - AAP-Congress alliance in Gujarat? Discussions are lively

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.