ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ അഴിമതി ആരോപിക്കുന്ന മുൻ മന്ത്രി കപിൽ മിശ്രക്ക് പിന്നിൽ ബി.ജെപിയാണെന്ന് എ.എ.പി വക്താവ് സഞ്ജയ് സിങ്. രണ്ട് വർഷമായി എ.എ.പിക്കെതിരെ ബി.ജെ.പി ഉന്നയിക്കുന്ന ആരോപണങ്ങൾ തന്നെയാണ് ഇന്ന് മിശ്ര പറഞ്ഞത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ പ്രതിച്ഛായ നശിപ്പിക്കാനുള്ള നീക്കങ്ങളിൽ നിന്ന് ബി.ജെ.പി പിന്തിരിയണം. പിന്നിൽ നിൽക്കാതെ അവർ മുന്നിൽ വരണം. സംഭാവന സ്വീകരിക്കുേമ്പാൾ പാലിക്കേണ്ട നിയമങ്ങൾ തങ്ങളുടെ പാർട്ടി അനുസരിച്ചിട്ടുണ്ടെന്നും വാർത്താസമ്മേളനത്തിൽ സഞ്ജയ് വ്യക്തമാക്കി.
ബി.ജെ.പി–അമിത് മിശ്ര കൂട്ടുകെട്ടാണ് എ.എ.പിക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ. കപിൽ മിശ്ര എന്തു പറയുന്നോ അത് ബി.ജെ.പി ആവർത്തിക്കുന്നു, ബി.ജെ.പി എന്ത് പറയുന്നോ അത് മിശ്രയും ആവർത്തിക്കുന്നു. രാജ്യത്തിെൻറ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിന് സ്വന്തം ജോലി ഉപേക്ഷിച്ചയാളാണ് കെജ്രിവാളെന്നും സഞ്ജയ് സിങ് വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച മന്ത്രിസഭയിൽ നിന്ന് പുറത്താക്കപ്പെട്ടതോടെയാണ് കപിൽ മിശ്ര മുഖ്യമന്ത്രി കെജ്രിവാളിനെതിരെ ആരോപണവുമായി രംഗത്തു വന്നത്. കെജ്രിവാളിെൻറ നേതൃത്വത്തിൽ വൻതോതിൽ കള്ളപണം വെളുപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിൽ വെച്ച് ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ കെജ്രിവാളിന് രണ്ടു കോടി രൂപ കോഴ നൽകുന്നതു താൻ നേരിട്ടു കണ്ടുവെന്നുമാണ് മിശ്രയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.