ന്യൂഡൽഹി: അധികാര തർക്കത്തിൽ സുപ്രീംകോടതി വിധി കൽപിച്ചതിനുപിന്നാലെ ഡൽഹിയിൽ വീണ്ടും കടുത്ത അഭിപ്രായ ഭിന്നതയുടെ വെടിപൊട്ടി. ആം ആദ്മി പാർട്ടി സർക്കാറിെൻറ ഉത്തരവ് ലഫ്. ഗവർണർ അനിൽ ബൈജാൽ കാണാതെ നടപ്പാക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വിസമ്മതിച്ചു. സർക്കാറിെൻറ എല്ലാ നടപടിക്കും അനുമതി തേടാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ലഫ്. ഗവർണർക്ക് കത്തയച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുക്കെപ്പട്ട സർക്കാറിെൻറ ഒാരോ തീരുമാനങ്ങളിലും ഇടപെടാൻ ലഫ്. ഗവർണറിന് അധികാരമില്ല എന്ന ഭരണഘടന ബെഞ്ചിെൻറ വിധി വന്നതിന് പിന്നാലെ ആപ് മന്ത്രിസഭ യോഗം ചേർന്നിരുന്നു. പിന്നാലെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉദ്യോഗസ്ഥ സ്ഥലംമാറ്റ ഉത്തരവ് ഇറക്കി. അതാണ് സേവന വകുപ്പ് തള്ളിയത്.
സേവന വകുപ്പിെൻറ ചുമതല ഇപ്പോഴും ലഫ്. ഗവര്‍ണര്‍ക്ക് തന്നെയാണെന്നു ചൂണ്ടിക്കാട്ടിയാണ് സെക്രട്ടറി ഫയൽ മടക്കിയത്. ഉത്തരവിന് നിയമസാധുതയില്ലെന്നാണ് വിശദീകരണം. സ്ഥലംമാറ്റ കാര്യത്തിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് 2015ൽ ഇറക്കിയ വിജ്ഞാപനം സുപ്രീംകോടതി റദ്ദാക്കിയിട്ടില്ലെന്ന് സെക്രട്ടറിയുടെ കുറിപ്പില്‍ പറഞ്ഞു. സ്റ്റെനോഗ്രാഫർ പോലുള്ള കുറഞ്ഞ ഗ്രേഡിലുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ, നിയമന ഉത്തരവുകളില്‍ മാത്രമേ സംസ്ഥാന സര്‍ക്കാറിന് അധികാരമുള്ളൂ എന്നാണ് ഉദ്യോഗസ്ഥരുടെ വാദം. അതേസമയം, ബുധനാഴ്ചത്തെ സുപ്രീംകോടതി ഉത്തരവിൽ ഭൂമി, പൊലീസ്, ക്രമസമാധാനം എന്നിവയുടെ കാര്യത്തിലൊഴികെ, അധികാരം സംസ്ഥാന സർക്കാറിനെന്നാണ് പറയുന്നത്.
ഉദ്യോഗസ്ഥ നടപടിക്കെതിരെ കോടതിയെ വീണ്ടും സമീപിക്കുമെന്ന് മനീഷ് സിസോദിയ പറഞ്ഞു. സർക്കാർ തീരുമാനം പാലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി കെജ്രിവാൾ മുന്നറിയിപ്പ് നൽകി. ലഫ്. ഗവര്‍ണര്‍ സ്വതന്ത്രാധികാരത്തോടെ പ്രവര്‍ത്തിക്കരുതെന്നും ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാറിനാണ് കൂടുതല്‍ അധികാരമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അനിൽ ബൈജാലിന് അയച്ച കത്തിൽ കെജ്രിവാൾ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.